കുട്ടികളുടെ വളർച്ചക്ക് വേണ്ട ഭക്ഷണങ്ങൾ


അമ്മമാർക്ക് എപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ടെൻഷനാണ്. ഒപ്പം ഒരുപിടി സംശയങ്ങളും. ആഹാരം ആവശ്യത്തിനു കഴിച്ചില്ലെങ്കിൽ അതോർത്ത് ടെൻഷൻ. കഴിച്ചാലോ ആവശ്യത്തിനുള്ള പോഷകങ്ങൾ ആഹാരത്തിലൂടെ അവന്റെ ഉള്ളിൽ എത്തിയിട്ടുണ്ടോ എന്ന സംശയം? ഇനി ഇതൊന്നും അല്ല, ആഹാരം കഴിക്കാത്ത കുട്ടികളുടെ കാര്യത്തിൽ. എന്ത് ട്രിക്ക് ഉപയോഗിച്ചാണ് ഇവനെ എന്തെങ്കിലും ഒന്ന് കഴിപ്പിക്കുക എന്ന അന്വേഷണം. പോഷക സമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അത്യാവശ്യവുമാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ അളവിൽ പോഷകാഹാരം നൽകുകയും വേണം. ഇതിനുള്ള പോംവഴികൾ എന്തൊക്കെയെന്നു നോക്കാം കുട്ടികളുടെ പോഷണ വർധനവിന് ∙ സമീകൃതമായ പ്രഭാതഭക്ഷണം വളരെ പ്രധാനം, പ്രോട്ടീനും ഊർജ്ജവുമടങ്ങിയ വിഭവങ്ങളാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. ഉദാ. പുട്ട്, കടല, ഇഡ് ലി, സാമ്പാർ, ബ്രൗൺ ബ്രഡ്, മുട്ട സാൻഡ് വിച്ച്.. ∙ വളർച്ചയ്ക്കാവശ്യമായ മുളപ്പിച്ച പയർ, സോയാബീൻ, കടല എന്നിവ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തുക ∙ ദിവസവും ഒരു നേരം ഓരോ കപ്പ് പച്ചക്കറി സാലഡ് (തക്കാളി, വെള്ളരിക്ക, കാരറ്റ്, കാബേജ്, സവാള) തുടങ്ങിയവ നാരങ്ങാനീര് ചേർത്ത് കുട്ടികൾക്ക് നൽകുക. ∙ പഴങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, പേരയ്ക്ക, പപ്പായ, ചെറുപഴം.... ∙ കൊഴുപ്പും ഊർജ്ജവും കൂടിയ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക. ഇവയ്ക്കു പകരം നിലക്കടല, എള്ളുണ്ട, ഈന്തപ്പഴം, ഇലയട, കൊഴുക്കട്ട തുടങ്ങിയവ കൊടുക്കാം ∙ ദിവസവും എട്ട് പത്ത് ഗ്ലാസ് (2-2 1/2 ലീറ്റർ വെള്ളം) കുട്ടികൾ ദിവസവും കുടിക്കണം. ∙ നല്ല ആരോഗ്യത്തിന് വ്യായാമം ശീലമാക്കാം. നടത്തം, സ്കിപ്പിങ്, ഡാൻസിങ്, സൈക്ലിങ്, നീന്തൽ തുടങ്ങിയവ കുട്ടികൾക്ക് അനുയോജ്യമായ വ്യായാമ മുറകളാണ്.

രമണൻ മലയാളം എന്നും പാടി നടക്കുന്ന ഈ പ്രണയ കാവ്യത്തിലെ പ്രധാന വരികൾ ശ്രദ്ധിക്കു..


* ചന്ദ്രിക കാനനച്ഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ? ആ വനവീധികളീ വസന്ത- ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും; ഇപ്പോളവിടത്തെ മാമരങ്ങള്‍ പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും; അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍ സംഗീതം‌പെയ്യുകയായിരിക്കും; പുഷ്പനികുഞ്ജങ്ങളാകമാനം തല്പതലങ്ങള്‍ വിരിച്ചിരിക്കും; കൊച്ചുപൂഞ്ചോലകള്‍ വെണ്‍‌നുരയാല്‍- പ്പൊട്ടിച്ചിരിക്കുകയായിരിക്കും- ഇന്നാവനത്തിലെക്കാഴ്ച കാണാ- നെന്നെയുംകൂടോന്നു കൊണ്ടുപോകൂ! * രമണന്‍ ആരണ്യച്ചാര്‍ത്തിലേക്കെന്റെകൂടെ- പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ; നിന്‍‌കഴല്‍പ്പൂമ്പൊടി പൂശിനില്‍ക്കാന്‍, ശങ്കയി,ല്ലാ‍ വനമര്‍ഹമല്ലേ! എന്നെപ്പോല്‍ തുച്ഛരാമാട്ടിടയര്‍ ചെന്നിടാനുള്ളതാണാപ്രദേശം. വെണ്ണക്കുളിര്‍ക്കല്‍‌വിരിപ്പുകളാല്‍ കണ്ണാടിയിട്ട നിലത്തു നീളെ, ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി- സ്സഞ്ചരിക്കുന്ന നിന്‍ ചേവടികള്‍ കല്ലിലും മുള്ളിലും വിന്ന്യസിക്കാ- നില്ല, ഞാന്‍ സമ്മതമേകുകില്ല! ഈ മണിമേടയില്‍ വിശ്വഭാഗ്യ- സീമ വന്നോളംതുളുമ്പിനില്‍ക്കേ, ആഡംബരങ്ങള്‍ നിനക്കു നിത്യ- മാനന്ദമഞ്ചമലങ്കരിക്കേ, നിര്‍വൃതിപ്പൂക്കള്‍ നിനക്കു ചുറ്റും ഭവ്യപരിമളം വീശിനില്‍ക്കേ, ആസ്വാദനങ്ങള്‍ നിന്‍ വാതിലിങ്ക- ലാശ്രയിച്ചെപ്പോഴും കാവല്‍നില്‍ക്കേ, പോരുന്നതെന്തിനു, ചന്ദ്രികേ, നീ പാറകള്‍ ചൂഴുമക്കാനനത്തില്‍? * ചന്ദ്രിക ഈ മണിമേടയിലെന്‍‌വിപുല- പ്രേമസമുദ്രമൊതുങ്ങുകില്ല; ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍- സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്ല; നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍ രമ്യവിശാലമാം മാറിടത്തില്‍, ഒന്നിച്ചിരുന്നു കുറച്ചുനേരം നര്‍മ്മസല്ലാപങ്ങള്‍ നിര്‍വ്വഹിക്കാം! * രമണന്‍ പാടില്ല, പാടില്ല, നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തുകൂടാ് * ചന്ദ്രിക ആലോലവല്ലികളെത്രയിന്നാ നീലമലകളില്‍ പൂത്തുകാണും! * രമണന്‍ ഇക്കളിത്തോപ്പില്‍ നീ കണ്ടിടാത്തോ- രൊറ്റപ്പൂപോലുമില്ലാ വനത്തില്‍. * ചന്ദ്രിക അങ്ങിപ്പോള്‍പ്പാടിപ്പറന്നീടുന്ന- തെന്തെല്ലാം പക്ഷികളായിരിക്കും! * രമണന്‍ ഇപ്പുഷ്പവാടിയിലെത്തിടാത്തൊ- രൊറ്റക്കിളിയുമില്ലാ വനത്തില്‍. * ചന്ദ്രിക എന്നെ വര്‍ണ്ണിച്ചൊരു പാട്ടുപാടാ- നൊന്നാ മുരളിയെസ്സമ്മതിക്കൂ! * രമണന്‍ നിന്നെക്കുറിച്ചുള്ള ഗാനമല്ലാ- തിന്നീ മുരളിയിലൊന്നുമില്ല. * ചന്ദ്രിക എന്നാലിന്നാ നല്ല പാട്ടു കേള്‍ക്കാന്‍ നിന്നോടുകൂടി വരുന്നു ഞാനും! * രമണന്‍ എന്നുമതെന്നിലിരിപ്പതല്ലേ? എന്നു വേണെങ്കിലും കേള്‍ക്കരുതേ! * ചന്ദ്രിക എന്നാലതിന്നീ വിളംബമെന്തി;- നെന്നെയുംകൂടിന്നു കൊണ്ടുപോകൂ! * രമണന്‍ നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ,- മിന്നുവേണ്ടിന്നുവേണ്ടോമലാളേ! * ചന്ദ്രിക എന്തപേക്ഷിക്കിലു,മപ്പോഴെല്ലാ- മെന്തിനെന്നോടിത്തടസ്സമെല്ലാം? * രമണന്‍ കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം; തെറ്റിധരിക്കരുതെങ്കിലും നീ. നിന്നിലുപരിയായില്ലയൊന്നും മന്നിലെനിക്കെന്റെ ജീവിതത്തില്‍! * ചന്ദ്രിക നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി- ന്നിന്നൊരു വര്‍ഷം തികച്ചുമായി, അത്രയ്ക്കനഘമാണീ ദിവസം! തുഷ്ടി മൊട്ടിട്ടതാണി ദിവസം! ഇന്നെന്നപേക്ഷയെകൈവെടിയാ- തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ! * രമണന്‍ ഇന്നു മുഴുവന്‍ ഞാനേകനായ- ക്കുന്നിഞ്ചെരുവിലിരുന്നു പാടും; ഉച്ചയ്ക്കു പച്ചമരത്തണലില്‍ സ്വപ്നവും കണ്ടു കിടന്നുറങ്ങും; ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം പൊന്നില്‍ക്കുളിച്ചുള്ളതായിരിക്കും; നിര്‍ബ്ബാധം ഞാനിന്നാ നിര്‍വൃതിയില്‍- പ്പറ്റിപ്പിടിക്കുവാന്‍ സമ്മതിക്കൂ! ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാന്‍! * ചന്ദ്രിക ജീവേശ, നിന്‍‌വഴിത്താരകളില്‍- പ്പൂവിരിക്കട്ടെ തരുനിരകള്‍ ഉച്ചത്തണലിലെ നിന്നുറക്കം സ്വപ്നങ്ങള്‍കൊണ്ടു മിനുങ്ങിടട്ടെ. ഇന്നു നിന്‍ ചിന്തകളാകമാനം സംഗീതസാന്ദ്രങ്ങളായിടട്ടെ! ഭാവനാലോലനായേകനായ് നീ പോവുക, പോവുക, ജീവനാഥ! (രമണന്‍ പോകുന്നു. ദൃഷ്ടിപഥത്തില്‍നിന്നു മറയുന്നതുവരെ ചന്ദ്രിക അവെനെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്നു. അകലെ പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍, ആ സുകുമാരരൂപം അപ്രത്യക്ഷമായതോടു കൂടി അവളുടെ കണ്ണുകളില്‍നിന്നു രണ്ടു കണ്ണീര്‍ക്കണങ്ങള്‍ അടര്‍ന്നു നിലം‌പതിക്കുന്നു)

വള്ളത്തോൾ നാരായണ മേനോന്റെ എന്റെ ഭാഷ എന്ന കവിത ശ്രദ്ധിക്കു.അമ്മിഞ്ഞപ്പാല് പോലെ ഹൃദ്യമായ ആ വരികളിൽ മാതൃഭാഷയോടുള്ള ഇഷ്ടം ആവോളമുണ്ട്. ഈ കവിത ചൊല്ലിയവർക്ക് ഒരിക്കലും മലയാളത്തെ മറക്കാൻ കഴിയില്ല. അമ്മയെ സ്നേഹിക്കുമ്പോലെ മലയാളത്തേയും നാം സ്നേഹിച്ചു പോകും... തീർച്ച ...


മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം– ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ്? മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ. അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ നമ്മള്‍ക്കമൃതുമമൃതായ്‌ത്തോന്നൂ! ഏതൊരു വേദവുമേതൊരു ശാസ്ത്രവു– മേതൊരു കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍ വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു– മുള്‍ത്തേനായ്‌ച്ചേരുന്നു ചിത്തതാരില്‍; അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍.  

അമ്മതൻ അമ്മിഞ്ഞപ്പാല് നുകർന്നാലെ നമ്മൾക്ക മൃതം

അടിസ്ഥാന പോഷകങ്ങള്‍ക്ക് പുറമേ അമ്മിഞ്ഞപ്പാല്‍ കുഞ്ഞിന് നല്‍കുന്ന രോഗപ്രതിരോധ ശക്തി അപാരമാണ്. ജനിച്ച് ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുറഞ്ഞത് രണ്ടുവര്‍ഷം മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത് കുഞ്ഞിന് ഗുണകരമാവുമെങ്കില്‍ എത്രവിലകൂടിയ ടോണിക്ക് വാങ്ങിക്കൊടുക്കാനും അമ്മമാര്‍ തയ്യാറാകും. എന്നാല്‍ പ്രകൃതിദത്തമായ അമ്മിഞ്ഞപ്പാലിന്റെ എണ്ണമറ്റ ഗുണങ്ങള്‍ ഓര്‍ക്കുന്നവര്‍ എത്രപേരുണ്ട്? അടിസ്ഥാന പോഷകങ്ങള്‍ക്ക് പുറമേ അമ്മിഞ്ഞപ്പാല്‍ കുഞ്ഞിന് നല്‍കുന്ന രോഗപ്രതിരോധ ശക്തി അപാരമാണ്. ഇക്കാരണത്താലാണ് ജനിച്ച് ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. കുറഞ്ഞത് രണ്ടുവര്‍ഷം മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. മുലപ്പാലിന്റെ രോഗപ്രതിരോധശക്തിയെക്കുറിച്ച് ചില വിവരങ്ങള്‍: വയറ്റിളക്കം തടയും ചെവിരോഗം ചെറുക്കും ജനിച്ച ഉടനെ മുലപ്പാല്‍ മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് വയറ്റിളക്കരോഗങ്ങള്‍ പിടിപെടുന്നത് കുറയുമെന്ന് ഒട്ടേറെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ ചെവിയിലെ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമാണ്. ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും അമ്മിഞ്ഞപ്പാലിന് കഴിവുണ്ട്. പ്രസവിച്ചയുടന്‍ അമ്മയുടെ ശരീരത്തിലുണ്ടാകുന്ന പാല്‍ കുഞ്ഞിന്റെ വയറിലെ സ്തരങ്ങളില്‍ ഒരു പ്രതിരോധപാളിയായി നിന്ന് രോഗാണുക്കളെ പ്രതിരോധിക്കുമെന്നാണ് കണ്ടെത്തല്‍. ഇതേരീതിയില്‍ ആദ്യമായുണ്ടാകുന്ന മുലപ്പാലിലെ ഘടകങ്ങള്‍ മൂക്കിലും തൊണ്ടയിലും പ്രതിരോധകവചം തീര്‍ക്കും.ഇമ്മ്യൂണോഗ്ലോബിന്‍-എ എന്ന ഘടകമാണ് ഇവിടെ രക്ഷകനായെത്തുന്നത്. കൃത്രിമപോഷണങ്ങള്‍ കഴിക്കുന്ന നവജാതശിശുക്കള്‍ക്ക് മുലപ്പാല്‍ കുടിക്കുന്നവരേക്കാള്‍ തടി കൂടിയിരിക്കാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇത് പിന്നീട് പൊണ്ണത്തടിയിലേക്ക് നയിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രക്താര്‍ബുദം ചെറുക്കും മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് രക്താര്‍ബുദ സാധ്യത കുറയുന്നുവെന്ന് ഒട്ടേറെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡി (ദോഷവസ്തുക്കളുടെ വീര്യം കെടുത്തുന്ന വസ്തു) കുട്ടിയുടെ ശരീരത്തില്‍ കൂടുതല്‍ പ്രതിരോധശക്തി നല്‍കുന്നുവെന്നാണ് അനുമാനം. പ്രമേഹം അകറ്റും ആറുമാസത്തിലധികം മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ടൈപ്പ് ഒന്ന് പ്രമേഹം (ഇന്‍സുലിന്‍ ഉദ്പാദനത്തിലെ കുറവുകൊണ്ടുണ്ടാകുന്നത്) വരാനുള്ള സാധ്യത കുറവാണ്. മൂന്നുമാസത്തില്‍ കുറഞ്ഞ കാലം മാത്രം മുലപ്പാല്‍ കുടിക്കുകയും തുടര്‍ന്ന് പശുവിന്‍ പാലിലേക്ക് മാറുകയും ചെയ്യുന്ന കുട്ടികള്‍ക്ക് രോഗസാധ്യത വര്‍ധിച്ചതായും തെളിഞ്ഞിട്ടുണ്ട്. കൊളസ്‌ട്രോളും മെനിഞ്ചൈറ്റിസും മുലപ്പാല്‍ പ്രതിരോധിക്കുന്ന മറ്റുരണ്ട് രോഗാവസ്ഥകളാണ് കൊളസ്‌ട്രോളും മെനിഞ്ചൈറ്റിസും (തലയോട്ടിയിലെ മെനിഞ്ചസിനെ ബാധിക്കുന്ന രോഗം) ഇവ കൂടാതെ രക്തത്തില്‍ ഉണ്ടാകുന്ന കടുത്ത അണുബാധകളെയും മുലപ്പാല്‍ ചെറുക്കും. നവജാത ശിശുമരണം തടയുന്നു നവജാത ശിശുക്കളെ സംബന്ധിച്ച് അപൂര്‍വമെങ്കിലും അപകടകരമായ അവസ്ഥയാണ് സിഡ്‌.ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലാണ് ഇത് സംഭവിക്കുന്നതായി കാണുന്നത്. മുലപ്പാല്‍ ഈ അപകടത്തെ ചെറുക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അലര്‍ജിയില്‍ നിന്ന് സുരക്ഷ ആസ്ത്മ അടക്കമുള്ള അലര്‍ജി രോഗങ്ങള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്നുള്ള കാലത്തും അലര്‍ജിയെ പ്രതിരോധിക്കാന്‍ കഴിയും. പാരമ്പര്യമായി അലര്‍ജിയുള്ളവര്‍ക്കുപോലും മുലപ്പാലിലെ ഘടകങ്ങള്‍ പ്രതിരോധശക്തി നല്‍കും. ബുദ്ധി ശക്തിക്ക് കുട്ടികളുടെ ബുദ്ധിശക്തി പരിശോധിക്കുന്ന നിരവധി പരീക്ഷണങ്ങളില്‍ മുലപ്പാലിന്റെ സ്വാധീനം പ്രകടമായി കണ്ടെത്തിയിട്ടുണ്ട്. മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞുമായുള്ള വൈകാരികമായ ബന്ധവും ബുദ്ധിശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. പൊണ്ണത്തടിയെ പേടിക്കേണ്ട മുലപ്പാല്‍ മാത്രം കുടിക്കുകയും ആറുമാസത്തിനുശേഷവും തുടരുകയും ചെയ്യുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടി വരാനുള്ള സാധ്യത കുറയുമെന്ന് വ്യക്തമായിട്ടുണ്ട്. 61 പഠനങ്ങള്‍ ക്രോഡീകരിച്ച ശാസ്ത്രജ്ഞന്മാര്‍ 2005 ല്‍ ഇതുസംബന്ധിച്ച വിശദമായ പരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ മുലയൂട്ടുന്ന അമ്മമാര്‍ ഒരു ദിവസം ശരാശരി 400 മുതല്‍ 600 കലോറിവരെ അധികമായി ചെലവഴിക്കുന്നുണ്ട്. അതിനനുസരിച്ച് അമ്മമാര്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും വേണം. എന്നാല്‍ കുട്ടികളെ മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്കും ഏറെ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ട്. സ്തനാര്‍ബുദവും ഗര്‍ഭാശയത്തിലെ അര്‍ബുദവും ചെറുക്കുമെന്നതാണ് മുലയൂട്ടലിന്റെ പ്രധാന ഗുണമായി കണ്ടെത്തിയിട്ടുള്ളത്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും മുലയൂട്ടുന്നവര്‍ക്കേ ഈ ആനുകൂല്യം പ്രതീക്ഷിക്കേണ്ടതുള്ളൂ. മധ്യവയസ്സിലും വാര്‍ധക്യത്തിലും ഉണ്ടായേക്കാവുന്ന അസ്ഥികളുടെ ബലക്ഷയം ചെറുക്കാനും മുലയൂട്ടല്‍ സഹായിക്കും. പാലൂട്ടല്‍ തുടങ്ങുമ്പോള്‍ താല്‍ക്കാലികമായി കാത്സ്യത്തിന്റെ അഭാവം സ്ത്രീകളില്‍ ഉണ്ടാകുമെങ്കിലും പിന്നീട് അത് നികത്തപ്പെടുമെന്നും എല്ലുകളുടെ കരുത്ത് കൂടുമെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. മനോസംഘര്‍ഷം കുറയ്ക്കുമെന്നതാണ് മുലയൂട്ടലിന്റെ മറ്റൊരു പ്രധാന ഗുണം. മനോസംഘര്‍ഷം വഴിയുണ്ടാകുന്ന ഒട്ടേറെ രോഗങ്ങളില്‍ നിന്നും മുലയൂട്ടല്‍ മോചനം നല്‍കും. മുലയൂട്ടുമ്പോള്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നതാണ് ഇവിടെ ഗുണകരമാവുന്നത്. കൂടാതെ പ്രസവത്തിനുശേഷം ഗര്‍ഭപാത്രം സങ്കോചിക്കുന്നതിനും അതുവഴി പ്രസവാനന്തരം ഉണ്ടായേക്കാവുന്ന രക്തസ്രാവം ഇല്ലാതാക്കാനും ഓക്‌സിടോസിന്‍ സഹായിക്കുന്നു.

ഇനി ഇലഞ്ഞി കണ്ടാൽ അറിയില്ലെന്ന് പറയല്ലേ


ഇലഞ്ഞി


ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു വൃക്ഷമാണ്‌ ഇലഞ്ഞി (Mimosops Elengi [1]). ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടുകൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് ഇലഞ്ഞി. ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്. പൂക്കൾക്ക് ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുണ്ട്, കായ്കൾ 2 സെ. മി നീളവും 1 സെ.മി വീതിയുമുള്ളതാണ്. പഴുത്തുകഴിഞ്ഞാൽ മഞ്ഞയോ ചുവപ്പോ നിറത്തിൽ കാണുന്നു. പഴുത്ത ഇലഞ്ഞി കായകൾക്ക് ചവർപ്പു കലർന്ന മധുരമാണ്. പൂക്കൾ കുലകളായാണ്‌ ഉണ്ടാകുന്നതു്.[2] വീട്ടുവളപ്പിൽ നടാവുന്ന പൂമരമാണെന്ന് വരാഹമിഹിരൻ ബ്രഹ്മസംഹിതയിൽ പറഞ്ഞിട്ടുണ്ട്.[3] ഇതിന്റെ ഫലം മൂപ്പെത്താൻ 6 മുതൽ 8 മാസം വരെയെടുക്കും

ആ പ്രിക്കോട്ട് - നോക്കൂ


ആ പ്രിക്കോട്ട്


പ്രൂണസ് അർമേനിയാക്ക (Prunus armeniaca) എന്നു ശാസ്ത്രനമമുള്ള ഒരിനം ഫലവൃക്ഷമാണ് ആപ്രിക്കോട്ട്. റോസേസി (Rosaceze) കുടുംബത്തിൽപ്പെട്ട ഇതിന്റെ ജന്മദേശ o ചൈന യാണ്

ഒരു വയസ്സു വരെ പ്രായമായ കുഞ്ഞുങ്ങളുടെ ഭക്ഷണം


കുഞ്ഞുങ്ങളുടെ ദന്തക്ഷയം അകറ്റാം


ആഞ്ഞിലിച്ചക്ക / ഐനിച്ചക്ക


ആഞ്ഞിലി മരം


ആഞ്ഞിലി


കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയണി, അയിണിഅഥവാ അയിനിപ്പിലാവ് (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണിത്. ഇതിന്റെ ഫലം ആഞ്ഞിലിപ്പഴം, ആഞ്ഞിലിച്ചക്ക, അയണിച്ചക്ക, അയിനിചക്ക, ഐനിച്ചക്ക, ആനിക്കാവിള, ആനിക്കാ, എന്നീ പേരുകളിൽ അറിയപ്പെടുന്നു. പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ കൂടുതലും കേരളത്തിൽ കാണപ്പെടുന്നു [2]. ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്. നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റർ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈർപ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്. ആദ്യത്തെ എട്ടുപത്തുവർഷം വളർച്ച സാവധാനത്തിലാണ്. ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 8 സെന്റിമീറ്റർ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്. ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കും പ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല. രോഗങ്ങൾ കേരളത്തിനു തെക്ക് ഭാഗത്ത് പ്രത്യകിച്ചും തിരുവനന്തപുരം ജില്ലയിൽ ആഞ്ഞിലി മരങ്ങൾ കരിഞ്ഞുണങ്ങുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഫംഗസ് ബാധമൂലമോ "പിങ്ക്മീലീബെക്" എന്നൊരു തരം പ്രാണി മൂലമോ ആകാം എന്നാണു പ്രാഥമിക നിഗമനം.[3]

മലയൻ ആപ്പിൾ

പുഷ്പിക്കുന്ന സസ്യങ്ങളുടെ കൂട്ടത്തിൽ പെടുന്നതും , മലേഷ്യ ജന്മദേശവുമായ[1]ഇടത്തരം വൃക്ഷമാണ് മലയൻ ആപ്പിൾ. ഇവ മിർട്ടേസിസസ്യകുടുംബാംഗമാണ്. വിവരണം നിത്യഹരിതമായി വളരുന്ന മലയൻ ആപ്പിൾ കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്നു. നിരവധി ശാഖകളായി വളരുന്ന മരത്തിൽ ധാരാളം ഇലച്ചാർത്തുകൾ കാണപ്പെടുന്നു. വേനൽക്കാലത്താണ് ഇവ പുഷ്പിക്കുന്നത്. ചുവപ്പു നിറത്തിലുള്ള പൂക്കൾ ധാരാളമായി പൊഴിഞ്ഞ് വൃക്ഷച്ചുവട്ടിൽ ചുവന്ന വിരി ദൃശ്യമാകുന്നു. ചിലപ്പോൾ വർഷത്തിൽ ഇവ പല പ്രാവശ്യം പുഷ്പിക്കുന്നു. ഇവയുടെ കായ്കൾക്ക് വെള്ളനിറമാണ്. മൂപ്പെത്തുമ്പോൾ ഇവ പിങ്ക് നിറമാകുന്നു. നിരവധി പോഷകങ്ങൾ ഉള്ള പഴത്തിൽ നിന്നും പാനീയം നിർമ്മിക്കാവുന്നതാണ്. മൂപ്പെത്തിയ കായ്കൾ അച്ചാറിടുവാൻ യോഗ്യമാണ്. നാലു മുതൽ അഞ്ചു വർഷം പ്രായമാകുമ്പോൾ വൃക്ഷം ഫലം തന്നു തുടങ്ങും. മലയൻ ആപ്പിൾ വീട്ടുവളപ്പിൽ തണൽ വൃക്ഷമായി വളർത്താവുന്നതാണ്.

ആപ്പിൾ ഒന്നു രുചിച്ചു നോക്കൂ


ആപ്പിൾ ഒന്നു രുചിച്ചു നോക്കൂ


ആപ്പിൾ ഒന്നു രുചിച്ചു നോക്കൂ


ആപ്പിൾ ഒന്നു രുചിച്ചു നോക്കൂ


ആപ്പിൾ

ആപ്പിൾ ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു ഫല വർഗ്ഗമാണു ആപ്പിൾ‌. ആപ്പിളിന്റെ ജന്മസ്ഥലം ഏഷ്യയാണെന്നൂ കരുതുന്നു. വിവിധ നിറങ്ങളിൽ ലഭിക്കുന്ന ആപ്പിൾ Malus domestica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. ആപ്പിൾ മരം 5മുതൽ 12 മീറ്റർ ഉയരത്തിൽ വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിർ‍ത്തുന്നതിനു തൈകൾ ബഡ്ഡുചെയ്തു വളർ‍ത്തുന്നു. ലോകത്തിലേറ്റവും കൂടുതൽ കൃഷിചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്. ഇന്ത്യയിൽഹിമാചൽ പ്രദേശ്, കാശ്മീർ, ആസ്സാം, നീലഗിരി എന്നിവിടങ്ങളിൽ വളരുന്നു. ആപ്പിൾ മസ്തിഷ്ക സീമാ കോശങ്ങളെ ഊർജ്ജിതപ്പെടുത്തുന്നു. ഓർമക്കുറവ്, ക്ഷീണം എന്നിവയ്ക്കും നല്ലതാണു. ദന്തക്ഷയം, വായ്നാറ്റം എന്നിവയ്ക്ക് പ്രതിവിധിയായി ആപ്പിൾ കടിച്ചു തിന്നണം എന്ന് പറായാറുൺട്. ആപ്പിൾ വേവിച്ചും കഴിക്കാം. യുനാനിചികിൽസയിലും ആപ്പിൾ ഉപയോഗിക്കുന്നു.[1] സസ്യശാസ്ത്രപരമായ വിവരങ്ങൾ ആപ്പിൾ ഒരു ഇലപൊഴിയും വൃക്ഷമാണ്, സാധാരണയായി 6 മുതൽ 15 അടി വരെ (1.8 മുതൽ 4.6 മീറ്റർ വരെ) കൃഷിയിടത്തിലും, 30 അടി (9.1 മീ) വനമേഖലയിലും വളരും. മൂല കാണ്ഡത്തിന്റെ തരം, വെട്ടി നിർത്തുന്നതിന്റെ രീതി എന്നിവയാണ് കൃഷി ചെയ്യുമ്പോൾ മരത്തിന്റെ വലിപ്പം, ആകൃതി, ശിഖരങ്ങളുടെ സാന്ദ്രത എന്നിവ നിർണ്ണയിക്കുന്നത് . ഇലകൾ ഒന്നിടവിട്ട് ക്രമീകരിക്കപ്പെട്ടതും ഇരുണ്ട പച്ചനിറമുള്ളതും അണ്ഡാകാരവുമാണ്. ഇലകളുടെ അരികുകൾ അല്പം താഴേക്ക് വളഞ്ഞതായി കാണപ്പെടും.[2]  പൂത്ത് നിൽക്കുന്ന ആപ്പിൾ മരം വസന്തകാലത്ത് ഇലകൾ മുളയ്ക്കുന്നതോടൊപ്പം തന്നെ പൂമൊട്ടുകളും പ്രത്യക്ഷപ്പെടുന്നു. പൂക്കൾ ചെറിയ നീണ്ട ശിഖരങ്ങളിലാണ് വളരുന്നത്. 3-4 സെന്റീ മീറ്റർ വലിപ്പമുള്ള പൂക്കൾ തുടക്കത്തിൽ പിങ്ക് കലർന്ന വെള്ള നിറത്തിലും പിന്നീട് മങ്ങിയ പിങ്ക് നിറത്തോടെുയും കാണപ്പെടുന്നു. ഇവ അഞ്ചിതളുകൾ ഉള്ളതും 4 മുതൽ 6 വരെ പൂക്കളടങ്ങിയ കുലകളായും കാണപ്പെടുന്നു. കുലയുടെ മധ്യത്തിൽ കാണപ്പെടുന്ന പൂവ് ആദ്യം വിരിയുന്നതും വലുതും വലിപ്പമുള്ള ഫലം ഉദ്പാദിപ്പിക്കുന്നതുമാണ്. ഇതിനെ രാജപുഷ്പം എന്ന് വിളിക്കുന്നു. സംരക്ഷണം വിളവെടുക്കുന്ന ആപ്പിളിന്റെ തൊലിയിൽ പ്രകൃത്യദത്തമായി മെഴുകിന്റെ ആവരണം കാണാവുന്നതാണ്. ആപ്പിളിന്റെ ഭാരം കുറയാതിരിക്കാനും ആപ്പിൾ ചുരുങ്ങിപോകാതിരിക്കാനും ഇത്തരം മെഴുകിന്റെ ആവരണം അത്യാവശ്യമാണ്. ആപ്പിളിന്റെ ശുചികരണത്തിന്റെ ഭാഗമായി തുടയ്ക്കുകയും കഴുകുകയും ചെയ്യുമ്പോൾ പ്രകൃത്യാലുള്ള മെഴുകിന്റെ ആവരണത്തിന്റെ പകുതിയും നഷ്ടപ്പെടുന്നു. അതിനാൽ പ്രകൃതിദത്തമായ മെഴുകുകൾ ആപ്പിളിൽ പുരട്ടുന്നത് ആപ്പിളിന്റെ തിളക്കം വർദ്ധിപ്പിക്കുകയും കൂടുതൽ കാലം നീണ്ടുനിൽക്കാനും സഹായിക്കുന്നു. സാധാരണയായി ആപ്പിളുകളിൽ ഉപയോഗിക്കുന്ന മെഴുകുകളാണ് കാനുബ വാക്സും (canauba wax) ഷെല്ലാകും (shellac.) [3]

അമ്മൂമ്മപ്പഴം


അമ്മൂമ്മപ്പഴം

അമ്മൂമ്മപ്പഴം പാതയോരങ്ങളിലും കുറ്റിക്കാടുകളിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് അമ്മൂമ്മപ്പഴം. പൂടപ്പഴം, കൊരുങ്ങുണ്ണിപ്പഴം, കുരങ്ങുപെറുക്കിപ്പഴം, ചടയൽ , മൂക്കളപ്പഴം, മക്കളെപ്പോറ്റി തുടങ്ങിയ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Passiflora foetida). പാഷൻ ഫ്രൂട്ടിന്റെകുടുംബക്കാരനാണ്. ഇവയുടെ പൂവിന് വളരെ സാമ്യമുണ്ട്. വല പോലുള്ള കവചം കൊണ്ട് പൊതിഞ്ഞാണ് ഇവയുടെ പഴം. ചെറിയൊരു ഗോലിയുടെ അത്ര വലിപ്പമുള്ള പഴത്തിന്റെ ഉള്ളിൽ പാഷൻ ഫ്രൂട്ടിലെപ്പോലെ, ഒരു ജെല്ലി കൊണ്ട് ആവരണം ചെയ്യപ്പെട്ട കറുത്ത കുരുക്കൾ ഉണ്ടാവും. രുചി നേരിയ പുളി കലർന്ന മധുരം. തീച്ചിറകൻശലഭത്തിന്റെ പുഴുക്കൾ ഇവയുടെ ഇല ഭക്ഷിച്ചാണ് വളരുന്നത്.

ചിത്രം വരക്കുന്നത് കാണാം


ഇനി അല്പം പായസമായാലോ



ഹാവൂ..... കൊതിയാവുന്നു


ഹാവൂ..... കൊതിയാവുന്നു



ഇനി ഒരു ഐസ് ക്രീം കഴിച്ചാലോ


വാനില ഐസ്ക്രീം ഉണ്ടാക്കാo കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം .. നമ്മുടെ ആഘോഷപരിപാടികളും ഐസ്ക്രീം ഒരു താരമാണ് .. പലപ്പോഴും നമ്മള്‍ ഇത് കടകളില്‍ നിന്നുമാണ് വാങ്ങി കഴിക്കാറ് കഴിക്കുംന്തോറും കൊതി കൂടുകയും ചെയ്യും …എന്നാല്‍ കടകളില്‍ നിന്നും നമ്മള്‍ കൊതിയോടെ വാങ്ങി കഴിക്കുന്ന ഐസ്ക്രീമിലെ ചേരുവകള്‍ അറിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ നമ്മള്‍ ഐസ്ക്രീം കഴിക്കില്ല അത്രയ്ക്കും അറപ്പുളവാക്കുന്നവയാണ് കമ്പനികള്‍ ഐസ്ക്രീമില്‍ ചേര്‍ക്കുന്നത്..പക്ഷെ ഐസ്ക്രീം നമുക്ക് ഉപേക്ഷിക്കാനും വയ്യ അപ്പോള്‍ നമുക്കിത് വീട്ടില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാലോ അതില്പരം സന്തോഷമില്ലല്ലേ .. ഫ്രിഡ്ജും മിക്സിയും ഉള്ള വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് ഐസ്ക്രീം ( ഇന്ന് മിക്ക വീടുകളിലും ഇതുണ്ടാകും ഇല്ലാത്തവര്‍ ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് കൊടുക്കണേ കേട്ടോ ) ഇതാ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഐസ്ക്രീം ഇത് നമുക്ക് വിശ്വസിച്ച് കഴിക്കാം കൊതി തീരുംവരെ …ഐസ്ക്രീമില്‍ വാനില ഐസ്ക്രീം ആണ് മിക്കവര്‍ക്കും പ്രിയം നമുക്ക് വാനില ഐസ്ക്രീം തന്നെ ഉണ്ടാക്കാം ..ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം ചേരുവകള്‍ പാല്‍ ക്രീം – 175 ഗ്രാം പാല്‍ – 620 ഗ്രാം പഞ്ചസാര – 150 ഗ്രാം മുട്ടയുടെ വെള്ളക്കരു – 2 മുട്ടയുടേത് കളര്‍ , ഫ്ലേവര്‍ – വാനില ( ഇഷ്ട്ടമുള്ളത് എടുക്കാം ) ഇനി ഇതുണ്ടാക്കുന്ന വിധം നോക്കാം ഒരു പാത്രത്തില്‍ പാലും ക്രീമും ചേര്‍ത്ത് അടുപ്പില് വെച്ചു ചെറുതായി ചൂടാക്കുക. ചൂടായി കഴിയുമ്പോള്‍ ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്തു ഇളക്കുക. ഇതില്‍ നിന്നും ആവി വരാന്‍ തുടങ്ങിയാല്‍ മുട്ടയുടെ വെള്ളക്കരു ചേര്‍ത്ത് നന്നായി ഇളക്കുക. അതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങി കളര്‍ ആവശ്യമെങ്കില്‍ ചേര്‍ത്ത് ഒരു മിക്സിയില്‍ ഇട്ട് ഒന്നു അടിച്ചെടുക്കുക. അതിനു ശേഷം ഫ്രിഡ്ജിന്റെ സാധാരണ കമ്പാര്‍ട്ട്മെന്റില് വെച്ചു തണുക്കുവാന്‍ അനുവദിക്കുക. 4-5 മണിക്കൂര് തണുത്ത ശേഷം പുറത്തെടുത്ത്ഇഷ്ടമുള്ള പഴച്ചാറോ ഫ്ലേവറുകളോ ചേര്‍ക്കാവുന്നതാണ്. ഈ മിക്സ് ഒന്നു കൂടി മിക്സിയില്‍ ഇട്ട് അടിക്കുക..രണ്ടു മിനിട്ട് അടിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തില് ഒഴിച്ചു ഡീപ് ഫ്രീസറില്‍ വെച്ചു തണുപ്പിക്കുക. ഒന്നു രണ്ടു മണിക്കൂര്‍ കൊണ്ട് മിശ്രിതം തണുത്ത് കട്ടിയാവും. ഇനി ഒന്നുകൂടി പുറത്തെടുത്തു മിക്സിയില്‍ അടിക്കുക ….ഈ ഐസ് ക്രീമിനു നല്ല മൃദുത്വം ഉണ്ടാകും. ഇനി ഇഷ്ട്ടം പോലെ കൊതിതീരും വരെ കഴിക്കാം അപ്പോള്‍ എല്ലാവരും ഇപ്പോള്‍ തന്നെ ഉണ്ടാക്കി നോക്കുമല്ലോ അല്ലെ

ഒന്നാനാം കുന്നിന്മേൽ

ഒന്നാനാം കുന്നിന്മേൽ ഓരടി കുന്നിന്മേൽ ഒരായിരം കിളി കൂടു വെച്ചു


അത്തിപ്പഴം


ശാസ്ത്രീയ വർഗ്ഗീകരണംസാമ്രാജ്യം:Plantaeഡിവിഷൻ:Magnoliophytaക്ലാസ്സ്‌:Magnoliopsidaനിര:Rosalesകുടുംബം:MoraceaeTribe:Ficeaeജനുസ്സ്:FicusSubgenus:Ficusവർഗ്ഗം:''F. racemosa''ശാസ്ത്രീയ നാമംFicus racemosa മൊറേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു വൃക്ഷമാണ്‌ അത്തി. (ശാസ്ത്രീയനാമം: Ficus racemosa). കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം കാണും. ഇതിന്റെ ജന്മദേശം ഏഷ്യയാണ് . അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ 20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. അത്തിക്കു് ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെ പേരുകളുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ, കണ്ട്രീഫിഗ്, ഇന്ത്യൻ ഫിഗ് എന്നും അറിയുന്നു. കാർ‌ത്തിക നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു്.

അച്ചാച്ചപ്പഴം എങ്ങനെ?


അച്ചാച്ച പഴം


അച്ചാച്ച ശാസ്ത്രീയ വർഗ്ഗീകരണംസാമ്രാജ്യം:Plantae(unranked):Angiosperms(unranked):Eudicots(unranked):Rosidsനിര:Malpighialesകുടുംബം:Clusiaceaeജനുസ്സ്:Garciniaവർഗ്ഗം:''G. humilis''ശാസ്ത്രീയ നാമംGarcinia humilis (Vahl) C.D.Adams മംഗോസ്റ്റിൻ കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് അച്ചാച്ച. ( ഇംഗ്ലീഷ്:Garcinia humilis, known commonly as achachairú or achacha)[1]. ബൊളീവിയൻ മഴക്കാടുകളിൽ വളർന്നിരുന്ന സസ്യം ഇപ്പോൾ ഓസ്ട്രേലിയയിൽ സുലഭമായി വളരുന്നു.

Pencil Drawing


അക്കിപ്പഴം - രുചിച്ചു നോക്കൂ


അക്ഷരമാല ട്രെയിൻ


അക്കിപ്പഴം


അക്കി Blighia sapidaFruit ശാസ്ത്രീയ വർഗ്ഗീകരണംസാമ്രാജ്യം:Plantae(unranked):Angiosperms(unranked):Eudicots(unranked):Rosidsനിര:Sapindalesകുടുംബം:Sapindaceaeജനുസ്സ്:Blighiaവർഗ്ഗം:''B. sapida''ശാസ്ത്രീയ നാമംBlighia sapida K.D.Koenigപര്യായങ്ങൾ Cupania sapida Voigt ഒരിനം നിത്യഹരിത ഫലസസ്യമാണ് അക്കി. (ശാസ്ത്രീയനാമം: Blighia sapida). വർഷത്തിൽ എല്ലാക്കാലത്തും ഇവയിൽ ഫലം ഉണ്ടാകുന്നു. ജമൈക്ക രാജ്യത്തിന്റെ ദേശീയ ഫലമാണ് അക്കി. ഇവ വെജിറ്റബിൾ ബ്രെയിൻ എന്നും അറിയപ്പെടുന്നു.

പഴങ്ങൾ

അ അക്കി അച്ചാച്ച അത്തി അമ്മൂമ്മപ്പഴം ആ ആഞ്ഞിലി ആപ്രിക്കോട്ട് ഇ ഇലഞ്ഞി ഉ ഉള്ളിച്ചാമ്പ ഒ ഒടിച്ചുകുത്തി നാരകം ഓ ഓറഞ്ച് (സസ്യം) ക കശുമാവ് കാക്കിപ്പഴം കാട്ടാത്ത കാട്ടുമുന്തിരി കാരപ്പഴം കിവി പഴം കുടംപുളി കൈതച്ചക്ക ഗ ഗാർഡൻ സ്ട്രോബെറി ച ചക്ക ചക്കരക്കണ്ടൽ ചാമ്പ ചെറി ചെറുമരുന് ചെറുമുൾച്ചെടി ജ ജമൈക്കൻ ചെറി ജൊക്കോട്ട് ഞ ഞാറ ഞാറൽ ഞാവൽ ഡ ഡ്രാഗൺ പഴം ത തക്കാളി തണ്ണിമത്തൻ തീറ്റിപ്ലാവ് ന നാരകം പ പപ്പായ പഴങ്ങൾ പഴച്ചാറ്പ പാഷൻഫ്രൂട്ട് പാർത്തനോകാർപ്പി പീച്ച് പേഴ്സിമെൻ പേപ്പർ മൾബെറി പേര പ്ലം പ്ലാവ് മ മലർക്കായ് മരം മാങ്കോസ്റ്റീൻ മാങ്ങ മാതളനാരകം മാനിലപ്പുളിമാവ്മ മുട്ടനാറി മുട്ടപ്പഴം മുണ്ടകം മുന്തിരിങ്ങ മുള്ളാത്ത മുസംബി മൂട്ടിപ്പഴം റ റമ്പൂട്ടാൻ ല ലിച്ചി ലൂബി വ വിളാവ്വെട്ടടമ്പ്വെട്ടി വെണ്ണപ്പഴം വെള്ളമഞ്ചി വെള്ളയോടൽ വെസ്റ്റ് ഇന്ത്യൻ ചെറി സ സപ്പോട്ട സബർജിൽ സാന്റോൾ സീതപ്പഴം സൂരിനാം ചെറി സൊളാനം സ്റ്റാർ ആപ്പിൾ

അക്ഷരപ്പാട്ട്


കുട്ടികൾക്ക് ഫ്രൂട്ട് സാലഡ് തയ്യാറാക്കുന്ന വിധം


Dress


വരക്കുന്നത് നോക്കു


മാമ്പഴം - കേരളീയരുടെ ഏറ്റവും ഇഷ്ടപ്പെട്ട പഴം


മാമ്പഴം... മലയാളത്തിന്റെ നൊമ്പരമായ ഈ കവിത കണ്ണു നിറയാതെ ആർക്കും കേട്ടിരിക്കാനാവില്ല. ഒരു പാട് അമ്മമാരെ കരയിപ്പിച്ച ഈ കവിതയുടെ വരികൾ നോക്കൂ


മാമ്പഴം(വൈലോപിള്ളി) അങ്കണതൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌- പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ പൈതലിൻ ഭാവം മാറി വദനാംബുജം വാടീ കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ് മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക- ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ് ക്രീഡാരസ ലീലനായവൻ വാഴ്‌കെ അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ- ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു വാസന്തമഹോത്സവമാണവർക്കെന്നാൽ അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

വള്ളത്തോൾ നാരായണമേനോന്റെ വാത്സല്യം തുളുമ്പുന്ന ഈ വരികൾ മൂളാത്ത അമ്മമാരുണ്ടാവില്ല. ഈ കവിതയുടെ പൂർണ്ണ രൂപം ഒന്നു പാടി നോക്കൂ


എന്‍ കുഞ്ഞുറങ്ങിക്കൊള്‍കെന്‍ കുഞ്ഞുറങ്ങിക്കൊള്‍- കെന്‍ കുഞ്ഞുറങ്ങിക്കൊള്‍കെന്റെ തങ്കം  നാളെ പുലര്‍കാലത്തുന്മേഷമിന്നത്തെ- ക്കാളുമിണങ്ങി ഉണര്‍ന്നെണീപ്പാന്‍  (എന്‍ കുഞ്ഞു ) എല്ലാര്‍ക്കും നിദ്രതന്‍ അങ്കത്തില്‍ വിശ്രമി- ച്ചുല്ലാസം കോലുവാന്‍ കാലമായി  വെള്ളിച്ചാര്‍ ഒത്തു വിളങ്ങും നിലാവിതാ  വെള്ളക്കിടക്ക വിരിച്ചു നീളെ  (എന്‍ കുഞ്ഞു ) മാന്തളിര്‍ തിന്നു മദിച്ചോരിളം കുയില്‍  പൂന്തേന്‍ കുഴമ്പാല്‍ നിന്‍ കര്‍ണ്ണയുഗ്മം  പാടെ നിറപ്പാനായ് തന്‍ ഗളനാളത്താല്‍ ഓടക്കുഴലിടയ്ക്കൂതിടുന്നു  (എന്‍ കുഞ്ഞു ) സ്വച്ഛസമീരന്‍ എന്നോമനക്കുട്ടന്റെ നല്‍ ചെങ്കുരുന്നൊളി മെയ് തലോടാന്‍  പിച്ചകമുല്ലപ്പൂം തൊങ്ങല്‍ ചലിപ്പിച്ചു  പിച്ച നടന്നിതാ വന്നീടുന്നു  (എന്‍ കുഞ്ഞു ) ആമ്പല്‍പ്പൂ പോലുള്ള നിന്മിഴിയൊട്ടൊട്ടു  കൂമ്പുന്നതിന്‍ ഭംഗി കാണുവാനോ  സാമ്പ്രതം നോക്കി നില്‍ക്കുന്നു നഭസ്സിങ്കല്‍ ആമ്പല്‍ വിടര്‍ത്തുന്നൊരമ്പിളി താന്‍  (എന്‍ കുഞ്ഞു )

Vayalelakal


Bird Sanctury


Banasura Sagar


Moonnaaar


Banasura sagar Dam


ullasa boat





Alapuzha


Moonnaar


kerala


Tourist places in Kerala-Alapuzha


clay modeling


ചെസ്


കുട്ടികളുടെ ഉടുപ്പ്


ഈ ഐസ് ക്രീം എങ്ങനെ


കുട്ടികൾക്ക് നൽകേണ്ട ഭക്ഷണ രീതി


Drawing


അമ്മമാർ അറിയാൻ

അമ്മമാർ അറിയുന്നതിനാണ് ഈ പോസ്റ്റ്
നിങ്ങളുടെ കുട്ടികളുടെ ബുദ്ധി വികാസം ഏറ്റവും കുടുതൽ നടക്കുന്നത് ഏത് പ്രായത്തിലാണ് എന്നറിയാമോ.3 വയസു വരെയുള്ള കാലയളവിലാണ് അത്.തുടർന്ന് 10 വയസ്സു വരെ കുറഞ്ഞും കൂടിയും അത് നടക്കുന്നു. വലത് കൈ ഉപയോഗിക്കുന്ന കുട്ടികളുടെ ബ്രെയിനിന്റെ ഇടതു ഭാഗം വരെക്കു ചെയ്യുന്നുണ്ടെങ്കിലും വലതു ഭാഗം വർക്ക് ചെയ്യാതിരിക്കുന്നു.ഇത് തിരിച്ചും സംഭവിക്കുന്നുണ്ട്. എന്നാൽ ഇടം കൈയ്യൻമാർ ഭക്ഷണം കഴിക്കാനും മറ്റും വലതു കൈയിനെ ആശ്രയിക്കുന്നുണ്ട്. അതു കൊണ്ടാണ് ഇടം കൈയന്മാർ കൂടുതലും നല്ല ബുദ്ധിയുള്ളവരാകുന്നത്. അതു കൊണ്ട് നിങ്ങളുടെ കുട്ടികളെ രണ്ട് കൈയ്യും രണ്ട് കാലുകളും ഉപയോഗിക്കാൻ പ്രാപ്തതരാക്കണം. തീർച്ചയായും അതൊരു നഷ്ടമായിരിക്കില്ല

ക്ലേ മോഡലിംഗ്


മാജിക്


കളറിoഗ്


കിയോം കീ യോം


മഞ്ഞക്കുഞ്ഞി കോഴി കുഞ്ഞി കുഞ്ഞി കാലാൽ നൃത്തം വെച്ചീടാമോ കുഞ്ഞി കുഞ്ഞി കൊക്കാൽ കിയോം കിയോം പാടി

കുഞ്ഞുടുപ്പുകൾ തയ്യാറാക്കാം


വരകൾ


ചെണ്ട

മണ്ട രണ്ടുള്ളവൻ
മുണ്ടനായുള്ളവൻ
മണ്ടക്കു നിത്യവും
തല്ലു കൊള്ളുന്നവൻ
മണ്ടക്കു കിട്ടിയാൽ
തൊണ്ട തുറക്കുന്ന
മുണ്ട നമ്മാവന്റെ
പേരിതു ചെണ്ട

ഈ കുട്ടിയെ കേൾക്ക


മാജിക്


2 വയസ്സുകാരിയുടെ ഈ പാട്ടൊന്ന് ശ്രദ്ധിച്ചേ


ഈ പാട്ടു കേൾക്കു


പാട്ട്


കുഞ്ഞിപ്പൂമ്പാറ്റ


വർണ്ണച്ചിറകിൽ പാറി വരുന്നൊരു കുഞ്ഞിപ്പൂമ്പാറ്റേ എന്നുടെയരികിൽ വരുമോ നീ എന്നുടെ വീട്ടിൽ വരുമോ നീ സ്വർണ്ണ തളികേൽ പാലു തരാം കുഞ്ഞിക്കയ്യിൽ മധു പകരാം അമ്മ കൊരുത്തൊരു മാല തരാം അച്ഛൻ തന്നൊരു പീപ്പി തരാം

അമ്പിളി മുത്തശ്ശി


ആകാശത്തിലെ മുത്തശ്ശി അമ്പിളി മുത്തശ്ശി പല്ലില്ലാ മുത്തശ്ശി പാവം മുത്തശ്ശി മുത്തശ്ശിയൊന്നു കരഞ്ഞാലോ മാനത്താകെ കൂരിരുട്ട് മുത്തശ്ശിയൊന്നു ചിരിച്ചാലോ മാനത്താകെ പൂനിലാവ് ആകാശത്തിലെ മുത്തശ്ശി അമ്പിളി മുത്തശ്ശി

പലതുള്ളി പെരുവെള്ളം


പല പല തുള്ളികൾ ചേരുമ്പോൾ വൻകടലായത് മാറുന്നു പല പല തുട്ടുകൾ ചേരുമ്പോൾ വൻ തുകയായതു മാറുന്നു


Doll making


clay Rose making





Drawing flowers


Drawing


കള്ളിപ്പൂച്ച


പമ്മി പമ്മി പമ്മി നടക്കും കള്ളിപ്പൂച്ച ആരാരും കാണാതെ പൈം പാൽ കട്ടു കുടിച്ചു പൂച്ചക്കുഞ്ഞേ അരുതരുതേ ആരും നമ്മെ കണ്ടില്ലേലും ദൈവം നമ്മെ കാണും

ആമക്കുട്ടൻ


ആമക്കുട്ടന് തലയുണ്ട് ആഹാ ആഹാ കാലുണ്ട് ആളെ കണ്ടാൽ തലയില്ല അയ്യോ അയ്യോ കാലില്ല

അമ്മേ അമ്മേ മാനത്ത് അമ്പിളി മാമൻ വന്നല്ലോ എന്താണമ്മേ അമ്പിളിമാമൻ താഴോട്ടേക്കു പോരാത്തു താഴോട്ടേക്ക് വന്നെങ്കിൽ ചോറും കറിയും നൽകിടാം അമ്മേ അമ്മേ അമ്പിളിമാമൻ എന്നെ നോക്കി ചിരിക്കുന്നു

അമ്പപ്പശു


അമ്പപ്പശുവിന് വാലെത്ര അമ്പട കേമാ ഒന്നാണേ അമ്പപ്പശുവിന് കൊമ്പെത്ര ഒന്നും ഒന്നും രണ്ടാണേ അമ്പപ്പശുവിന് കാലെത്ര രണ്ടും രണ്ടും നാലാണേ അമ്പപ്പശുവിന് പാലെത്ര നാഴിം നാഴിം ഇരു നാഴി

പാവ


പാവ നല്ല പാവ തല കുലുക്കും പാവ കണ്ണടക്കും പാവ കൈയ്യടിക്കും പാവ നൃത്തം ചെയ്യും പാവ പാട്ടു പാടും പാവ താരാട്ടു പാടും പാവ കണ്ണുരുട്ടും പാവ കാലു നീട്ടും പാവ പാവ നല്ല പാവ ഭാവമുള്ള പാവ വാവയുടെ പാവ പാവമെന്റെ പാവ

പട്ടം


വാലില്ലാത്തൊരു പട്ടം നൂലില്ലാത്തൊരു പട്ടം ചിറകില്ലാത്തൊരു പട്ടം ആകെ മിനുങ്ങണ പട്ടം ആഹാ നെറ്റിപ്പട്ടം

ചിത്രം വരച്ച് പഠിക്കാം


ആന


അണ്ണാറക്കണ്ണ


കളിത്തോണി

അമ്പിളിത്തോണി കളിത്തോണി
ആളില്ലാത്തോണി കളിത്തോണി
തുഴയില്ലാത്തോണി കളിത്തോണി
മഴയത്തു മുങ്ങും കളിത്തോണി

കളിത്തോണി

അമ്പിളിത്തോണി കളിത്തോണി
ആളില്ലാത്തോണി കളിത്തോണി
തുഴയില്ലാത്തോണി കളിത്തോണി
മഴയത്തു മുങ്ങും കളിത്തോണി

കളിത്തോണി

അമ്പിളിത്തോണി കളിത്തോണി
ആളില്ലാത്തോണി കളിത്തോണി
തുഴയില്ലാത്തോണി കളിത്തോണി
മഴയത്തു മുങ്ങും കളിത്തോണി

കളിത്തോണി

അമ്പിളിത്തോണി കളിത്തോണി
ആളില്ലാത്തോണി കളിത്തോണി
തുഴയില്ലാത്തോണി കളിത്തോണി
മഴയത്തു മുങ്ങും കളിത്തോണി

കളിത്തോണി

അമ്പിളിത്തോണി കളിത്തോണി
ആളില്ലാത്തോണി കളിത്തോണി
തുഴയില്ലാത്തോണി കളിത്തോണി
മഴയത്തു മുങ്ങും കളിത്തോണി

മഴവില്ല്

ആകാശത്തെ മഴവില്ലേ
ഏഴു നിറമുള്ള മഴവില്ലേ
അവിടെയിരിക്കാൻ മടിയില്ലേ
തനിച്ചിരുന്നാൽ മുഷിയില്ലേ
വാ വാ കൂടെ പോരു നീ
എന്നോടൊത്ത് കളിക്കാലോ

മുത്തച്ഛൻ

ഞങ്ങൾക്കുണ്ടൊരു മുത്തച്ഛൻ
കഥ പറയുന്നൊരു മുത്തച്ഛൻ
കൂനി നടക്കും മുത്തച്ഛൻ
കൂട്ടിനു കിട്ടും മുത്തച്ഛൻ
കവിളുകളൊട്ടിയ  മുത്തച്ഛൻ
കളി പറയുന്നൊരു മുത്തച്ഛൻ
വെറുതെ ചിരിക്കും മുത്തച്ഛൻ
പാവം ഞങ്ങടെ മുത്തച്ഛൻ

ഒരു മ

ഒരുമിച്ചു നിൽക്കണം കൂട്ടുകാരെ
ഒരു മ യുണ്ടെങ്കിലേ പെരുമയുള്ളൂ
ഒരുമിച്ചു പൊരുതണം കൂട്ടുകാരേ
ഒരു മ യുണ്ടെങ്കിലേ വിജയമുള്ളു

അപ്പം

അച്ഛനിഷ്ടം അച്ചപ്പം
അമ്മക്കിഷ്ടം കള്ളപ്പം
ചേച്ചിക്കിഷ്ടം നെയ്യപ്പം
ചേട്ടനിഷ്ടം പാലപ്പം
എല്ലാ അപ്പവും ഉണ്ടാക്കി
അപ്പം അപ്പം തിന്നപ്പം
എന്നുടെ വയറൊരു കുന്നപ്പം

അക്ഷര പാട്ട്

കാടു താണ്ടി കാക്ക വന്നു
ക ഖ ഗ ഘ ങ്ങ
ചട്ടിയിലിട്ടു വറുത്തെടുത്തു
ച ഛ ജ ഝ ഞ
വടയെടുത്തു ഡപ്പിയിലിട്ടു
ട ഠ ഡ ഢ ണ
തത്ത വന്ന് തട്ടിയെടുത്തു
ത ഥ ദ ധ ന
പച്ചമരപ്പൊത്തിലിട്ടു
പ ഫ ബ ഭ മ


നിറമെന്ത്

ആകാശത്തിൻ നിറമെന്ത്
ആകാശത്തിനു നീല നിറം
ആനക്കുള്ളൊരു നിറമെന്ത്
ആനക്കുണ്ട് കറുപ്പു നിറം
വാഴയിലക്ക് നിറമെന്ത്
വാഴയിലക്ക് പച്ച നിറം
മുല്ലപ്പൂവിന് നിറമെന്ത്
മുല്ലപ്പൂവിന് വെള്ള നിറം
റോസാപ്പൂവിന് നിറമെന്ത്
റോസാപ്പൂവിന് ചുവപ്പു നിറം
കൊന്നപ്പൂവിന് നിറമെന്ത്
കൊന്നപ്പൂവിന് മഞ്ഞ നിറം

അമ്പിളി



പൂച്ചമ്മ

പത്തിരി ചുട്ടു പാത്തുമ്മ
പതുങ്ങിയെത്തി പൂച്ചമ്മ
പത്തിരി തിന്നു പൂച്ചമ്മ
തല്ലു കൊടുത്തു പാത്തുമ്മ

തോമ

നെല്ലു കുത്തണം തോമ
എനിക്കു വയ്യെന്റമ്മേ
അരി കഴുകണം തോമ
എനിക്കു വയ്യെന്റമ്മേ
ചോറു തിന്നണം തോമ
അങ്ങനെ പറയെന്റമ്മേ

കുഞ്ചു

കുഞ്ചി അമ്മക്ക്  അഞ്ചു മക്കളാണേ
അഞ്ചാമനോ മന കുഞ്ഞുവാണേ
വഞ്ചിയിൽ പഞ്ചാര ചാക്കുമായി
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ഞു
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാരക്കുഞ്ചുവെന്ന പേരും വന്നു

കൊച്ചു തുമ്പി

ഒന്നാനാം കൊച്ചുതുമ്പി
എന്റെ കൂടെ പോരുമോ നീ
നിന്റെ കൂടെ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്
കളിക്കാനോ കളം തരുമേ
കുളിക്കാനോ കുളം തരുമേ
കൈ കഴുകാൻ വെള്ളിക്കിണ്ടി
കൈ തോർത്താൻ പുള്ളിപ്പട്ട്
ഇട്ടുണ്ണാൻ പൊൻ തളിക
ഒന്നാനാം കൊച്ചു തുമ്പി
എന്റെ കൂടെ പോരുമോ നീ

അമ്പിളി അമ്മാവൻ

അമ്പിളി അമ്മാവൻ അന്തികത്തെത്തുകിൽ
ചെമ്പക മെന്തു കൊടുക്കും
അമ്മച്ചിയോടു പറഞ്ഞു ഞാൻ
മാമന് കാപ്പി കൊടുക്കും
അമ്പിളി അമ്മാവൻ അന്തികത്തെത്തുകിൽ
കുഞ്ഞൂട്ടനെന്തു കൊടുക്കും
അപ്പച്ചനോടു പറഞ്ഞു ഞാൻ
മാമന് പായസം വെച്ചു കൊടുക്കും

അമ്മ

രാവിലെ അമ്മ കുളിപ്പിക്കും
പുത്തനുടുപ്പുകൾ ഇടുവിക്കും
പുസ്തക സഞ്ചിയെടുപ്പിക്കും
ഉമ്മകളായിരമെ ൻ കവിളിൽ
തഴുകിത്തന്നു ചിരിപ്പിക്കും

ദോശ

ദോശ നല്ല ദോശ
നെയ്യിൽ ചുട്ട ദോശ
അമ്മ ചുട്ട ദോശ
അച്ഛന് അഞ്ച്
അമ്മക്ക് നാല്
ചേട്ടന് മൂന്ന്
ചേച്ചിക്ക് രണ്ട്
എനിക്ക് ഒന്ന്
അഞ്ചു തത്ത ഒത്തു കൂടി
അത്തിക്കൊമ്പിൽ കൊമ്പിലേറി
അതിലൊരു കുഞ്ഞി തത്ത

കുഞ്ഞിത്തത്ത

അഞ്ചു തത്ത ഒത്തു കൂടി
അത്തിക്കൊമ്പിൽ കൊമ്പിലേറി
അതിലൊരു കുഞ്ഞി തത്ത
കൊത്തു കൂടി താഴെ വീണു
എങ്കിലുമെൻ കുഞ്ഞി തത്തേ
കൊത്തു കൂടാമോ തമ്മിൽ തമ്മിൽ

കുയിലമ്മ

ആരാണ വിടെ പാടുന്നു
ഞാനാണല്ലോ കുയിലമ്മ
പാടാനാരു പഠിപ്പിച്ചു
ഇല്ലിക്കാട്ടിലെ മുളയമ്മ
പാട്ടിനു താളമടിക്കാനായ്
മേളക്കാരൻ കാറ്റുണ്ടേ
പാട്ടിനു ചൂളമടിക്കാനായ്
കുട്ടികൾ കൂവി നടപ്പുണ്ടേ

പാട്ട്

ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ടേ
കൈതപ്പൊത്തിൽ വെച്ചിട്ടുണ്ടേ
അപ്പം തന്നാൽ ഇപ്പം പാടാം
ശർക്കര തന്നാൽ നാളെ പാടാം

കൊമ്പനാന

നെറ്റിപ്പട്ടം നല്ലത് കെട്ടി
കൊമ്പനാന വരുന്നുണ്ടേ
കാതുകളാട്ടി തുമ്പി ചുരുട്ടി
കരിമല പോലെ വരുന്നുണ്ടേ

കട്ടുറുമ്പിന് കാത് കുത്ത്

കട്ടുറുമ്പിന് കാത് കുത്ത്
കാട്ടിലെന്തൊരു മേളാങ്കം
നാട്ടുകാർ വന്നു വീട്ടുകാർ വന്നു
അരിയുമായി ചുണ്ടെലി വന്നു
വിറകുമായി ആനയും വന്നു
വെച്ചു വിളമ്പാൻ ഈച്ചയും വന്നു
വേവു നോക്കാൻ പുച്ചയും വന്നു
പരിപ്പു വെച്ചു പായസം വെച്ചു
പച്ചടി കിച്ചടി എല്ലാ O വെച്ചു
എല്ലാവർക്കും കിട്ടി
എനിക്കു മാത്രം കിട്ടി ലാ
എനിക്ക് മാത്രം കിട്ടീല

പലഹാരം

മാനത്തമ്പിളി വട്ടത്തിൽ
പത്തിരി ദോശ ചപ്പാത്തി
പന്തു കണക്കെ കൊഴുക്കട്ട
പച്ചയുടുപ്പിട്ടിലയടയും
രുചിയൂറുന്നൊരു വിഭവങ്ങൾ
മതിയാവോളമകത്താക്കാം 

പൂമ്പാറ്റ

പൂവുകൾ തോറും പാറിപ്പാറി
പാറി നടക്കും പൂമ്പാറ്റേ
പൂന്തേനുണ്ണാൻ നീ വരുമോ
കുഞ്ഞിച്ചിറകുകൾ വീശാ മോ
പൂന്തേനുണ്ട് രസിച്ചിടാം
എന്നുടെ അരികിൽ നീ വരുമോ

തീവണ്ടി

കൂകൂ കൂ കൂ തീവണ്ടി
കൂകി പായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി

വണ്ടേ വണ്ടേ

വണ്ടേ വണ്ടേ കരിവണ്ടേ
അതിലേ പോണത് ഞാൻ കണ്ടേ
കുഞ്ഞിച്ചിറകുകൾ രണ്ടുണ്ടേ
കാർ മുകിലിൻ നിറമതിനുണ്ടേ
പൂന്തേനുണ്ണാൻ വാ വണ്ടേ

പക്ഷികൾക്ക് എന്ത് ചന്തം

കാക്കക്ക് കോട്ട് കറുത്തിട്ട്
കൊക്കിന് ഷർട്ട് വെളുത്തിട്ട്
മഞ്ഞക്കിളിയുടെ കുപ്പായം
മഞ്ഞ നിറത്തിലുമയ്യയ്യ
പച്ചക്കുപ്പായം തത്തക്കും
നീലക്കുപ്പായം പൊന്മയ്ക്കും
എന്തൊരു നല്ലൊരു വർണ്ണങ്ങൾ
ചന്തം ചേരും പക്ഷികളിൽ

കുറുക്കൻ

കള്ള കള്ള കുറുക്കാ
നിനക്കെന്ത് അസുഖം
വയറ്റിന്ന് പോക്കും തലവേദനയും
അതിനെന്ത് വൈദ്യം
ചൊല്ലൂ ചൊല്ലു
കക്കിരി പറിക്കണം
കറുമുറു തിന്നണം
പാറമ്മേൽ കേറണം
കൂക്കി വിളിക്കണം
കൂ കൂ കൂ

ഇലകൾ പച്ച

നാരങ്ങപ്പാല് ചൂട്ടക്ക് രണ്ട്
ഇലകൾ പച്ച പൂക്കൾ മഞ്ഞ
അതിലൂടെ ഇതിലൂടെ
ഓടിപ്പോകും കള്ളനെ പിടിച്ചേ

മിന്നാമിനുങ്ങ്

മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ
മിന്നിത്തിളങ്ങിയാട്ടെ
ചക്കരമാവിന്റെ കൊമ്പത്തു നിന്നൊരു
പൂ പറിച്ചാട്ടെ
നാളെ വരുമ്പോൾ
അമ്പിളി മാമനെ കൊണ്ടു ത്ത മോ നീ
കാ ലു കുത്തി വട്ടം കറങ്ങി
ആടിക്കളിക്കാലോ


വണ്ടി

കട കട കട കട കാളവണ്ടി
കിണി കിണി കിണി കിണ്ടി
സൈക്കിൾ വണ്ടി
പോoപോം പോം പോം
മോട്ടോർ വണ്ടി
ഛുക് ഛുക് ഛുക് ഛുക്
തീവണ്ടി
പായും വണ്ടി പറക്കും വണ്ടി
ചിറകുള്ള വണ്ടി ഗിയറുള്ള വണ്ടി

കോഴിക്കുഞ്ഞുങ്ങൾ

തള്ളക്കോഴി മുട്ടയിട്ടു
കൊത്തി വിരിഞ്ഞു
കിയോം കിയോം
കിയോം കിയോം
കോഴിക്കുഞ്ഞുങ്ങൾ
കറുത്ത തുണ്ട് വെളുത്തതുണ്ട്
പുള്ളിയുമുണ്ട്
കിയോം കിയോം
കിയോം കിയോം
കോഴിക്കുഞ്ഞുങ്ങൾ

കള്ളൻ

പത്താം വീട്ടിൽ കള്ളൻ കേറി
പഞ്ചസാര കട്ടെടുത്തു
കുട്ടേട്ടൻ തോക്കെടുത്തു
േഠാ ടോ ഠോ

കചടതപ

ക ച ട ത പ ക ച ട തപ
കുറച്ചെനിക്കേട്ടാ കദളിപ്പഴo
ഖ ഛ o ഥ ഫ ഖഛ Oഥ ഫ
കയ്പാണനിയാ കദളിപ്പഴം
ഗജഡ ദബ ഗജഡ ദബ
കയ് പെനിക്കിഷ്ടമാണേറെയേട്ടൻ
ഘഝ ഢ ധഭ ഘ ഝ ഢ ധഭ
ലവലേശം കൊടുത്തില്ല കൊതിയ നേട്ടൻ
ങ്ങ ഞണ നമങ്ങഞണന മ
ചിനു ചിനെ ചിനങ്ങി കുഞ്ഞനിയൻ




തൂവാല

മാനത്തുള്ള മരക്കൊമ്പിൽ
പറന്നു പോയെൻ തൂവാല
ഒന്നു കയറിയെടുത്തു തരാമോ
അണ്ണാ ര ക്കണ്ണാ പൂവാല
ഏഴു നിറമുണ്ട് കരയുണ്ട് കസവുണ്ട്
എറിഞ്ഞു വീഴ്ത്താൻ പറ്റൂല
ഏണിപ്പടിയില്ല വഴിയില്ല വശമില്ല
എനിക്കു കേറാൻ പറ്റൂല
താരക പൂക്കൾ കൊമ്പിലുടക്കി
തടഞ്ഞതാണെൻ തൂവാല

മേലേ വാനിന്

മേലേ വാനിന് നീല നിറം
താഴെ വയലിനു പച്ച നിറം
തോപ്പിലെ പൂവിന് ചോപ്പു നിറം
മിന്നാമിനുങ്ങിന് സ്വർണ്ണ നിറം
കാക്കക്കെങ്കിൽ കറുപ്പു നിറം

തട്ടിയും മുട്ടിയും

തട്ടിയും മുട്ടിയും പായുന്നു
തട്ടിൻ പുറത്തൊരു ചുണ്ടനെലി
കുട്ടയും വട്ടിയും  തട്ടിയിട്ട്
പെട്ടെന്ന് പായുന്നു പാണ്ടൻ പൂച്ച
തകിധി മി തി ക ധിമി തകധിമി തോം

ചെണ്ടക്കാരൻ

ചെണ്ടക്കാരൻ ചെണ്ടയെടുത്തു
ചെണ്ടക്കിട്ടൊരു കൊട്ടു കൊടുത്തു
കൊണ്ടതു മുതലേ ചെണ്ട തുടങ്ങി
ഡിണ്ടിക ഡിണ്ടിക ഡിണ്ടിക തോം

മുത്തശ്ശി

നമ്മൾക്കുണ്ടൊരു മുത്തശ്ശി
പല്ലില്ലാത്തൊരു മുത്തശ്ശി
വടിയും കുത്തി കാവടി പോലെ
വളഞ്ഞു നടക്കും മുത്തശ്ശി
കീരി കീരി കിണ്ണം താ
കീ രി കീ രി കിണ്ണം താ
കിണ്ണത്തിലിട്ടു കിലുക്കിത്താ
കല്ലും മുള്ളും മാറ്റിത്താ
കല്ല്ലായിപ്പാലം കടത്തിത്താ
മുല്ല പൂക്കൾ നുള്ളിത്താ
 മല്ലിക പൂക്കൾ ചൂടിത്താ

കുട്ടിപ്പാട്ടുകൾ, കഥകൾ

കൊച്ചു കുട്ടികൾക്ക് പാടാനും അവരെ പഠിപ്പിക്കാനും രക്ഷിതാക്കളെ സഹായിക്കാനുള്ളതാണ് ഈ ബ്ലോഗ്

താളുകൾ

പല പല നാളുകൾ

പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി അരളി ച്ചെടിയുടെഇലതന്നടിയിൽ പൂമ്പാറ്റ തള...

പ്രീയപ്പെട്ടത്