പുഷ്പിക്കുന്ന സസ്യങ്ങളുടെ കൂട്ടത്തിൽ പെടുന്നതും , മലേഷ്യ ജന്മദേശവുമായ[1]ഇടത്തരം വൃക്ഷമാണ് മലയൻ ആപ്പിൾ. ഇവ മിർട്ടേസിസസ്യകുടുംബാംഗമാണ്.
വിവരണം
നിത്യഹരിതമായി വളരുന്ന മലയൻ ആപ്പിൾ കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്നു. നിരവധി ശാഖകളായി വളരുന്ന മരത്തിൽ ധാരാളം ഇലച്ചാർത്തുകൾ കാണപ്പെടുന്നു. വേനൽക്കാലത്താണ് ഇവ പുഷ്പിക്കുന്നത്. ചുവപ്പു നിറത്തിലുള്ള പൂക്കൾ ധാരാളമായി പൊഴിഞ്ഞ് വൃക്ഷച്ചുവട്ടിൽ ചുവന്ന വിരി ദൃശ്യമാകുന്നു. ചിലപ്പോൾ വർഷത്തിൽ ഇവ പല പ്രാവശ്യം പുഷ്പിക്കുന്നു. ഇവയുടെ കായ്കൾക്ക് വെള്ളനിറമാണ്. മൂപ്പെത്തുമ്പോൾ ഇവ പിങ്ക് നിറമാകുന്നു. നിരവധി പോഷകങ്ങൾ ഉള്ള പഴത്തിൽ നിന്നും പാനീയം നിർമ്മിക്കാവുന്നതാണ്. മൂപ്പെത്തിയ കായ്കൾ അച്ചാറിടുവാൻ യോഗ്യമാണ്. നാലു മുതൽ അഞ്ചു വർഷം പ്രായമാകുമ്പോൾ വൃക്ഷം ഫലം തന്നു തുടങ്ങും. മലയൻ ആപ്പിൾ വീട്ടുവളപ്പിൽ തണൽ വൃക്ഷമായി വളർത്താവുന്നതാണ്.
Subscribe to:
Post Comments (Atom)
താളുകൾ
പല പല നാളുകൾ
പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി അരളി ച്ചെടിയുടെഇലതന്നടിയിൽ പൂമ്പാറ്റ തള...
പ്രീയപ്പെട്ടത്
-
അമ്പിളി അമ്മാവൻ അന്തികത്തെത്തുകിൽ ചെമ്പക മെന്തു കൊടുക്കും അമ്മച്ചിയോടു പറഞ്ഞു ഞാൻ മാമന് കാപ്പി കൊടുക്കും അമ്പിളി അമ്മാവൻ അന്തികത്തെത്തു...
-
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോ...
-
പൂവുകൾ തോറും പാറിപ്പാറി പാറി നടക്കും പൂമ്പാറ്റേ പൂന്തേനുണ്ണാൻ നീ വരുമോ കുഞ്ഞിച്ചിറകുകൾ വീശാ മോ പൂന്തേനുണ്ട് രസിച്ചിടാം എന്നുടെ അരികിൽ ...
No comments:
Post a Comment