ചാമ്പ
Syzygium samarangenseശാസ്ത്രീയ വർഗ്ഗീകരണംസാമ്രാജ്യം:Plantae(unranked):Angiosperms(unranked):Eudicots(unranked):Rosidsനിര:Myrtalesകുടുംബം:Myrtaceaeജനുസ്സ്:Syzygiumവർഗ്ഗം:''S. samarangense''ശാസ്ത്രീയ നാമംSyzygium samarangense
(Blume) Merrill & Perry
സിസിജിയം സമരംഗെസെ(ഇംഗ്ലീഷ്:Syzygium samarangense) എന്ന ശാസ്ത്രീയ നാമമുള്ള ഒരു ഫലമാണ് ഉള്ളിച്ചാമ്പ. ഇതിന്റെ ഉറവിടം ഫിലിപ്പിൻസ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലാണ്. ഇതിനെ വാക്സ് ആപ്പിൾ, ലവ് ആപ്പിൾ, ജാവ ആപ്പിൾ എന്നിങ്ങനെ തായ്‌വാൻ ഭാഷയിൽ പറയാറുണ്ട്. ഈ മരങ്ങൾ കരീബിയൻ ദ്വീപുകളിലും ധാരാളമായി വളരാറുണ്ട്.
ചൈന, തായ്‌വാൻ എന്നിവടങ്ങളിൽ ഇതിനെ ലിയാൻവു ( lianwu ) എന്നും പറയും.


ഒടിച്ചുകുത്തി നാരകം
കായ്ക്കുള്ളിൽ വിത്തുകൾ ഇല്ലാത്തതും പേരു സൂചിപ്പിക്കുമ്പോലെതന്നെ കമ്പുകൾ മുറിച്ചുനട്ട് വംശവർദ്ധന നടത്താൻ കഴിയുന്നതുമായ ഒരു തരം നാരകമാണ്ഒടിച്ചുകുത്തി നാരകം. കേരളത്തിൽസാധാരണ കാണപ്പെടുന്ന ഈ ഇനം നാരകം ജലാംശം കൂടുതലുള്ളയിടങ്ങളിൽ നല്ലതായി വളരുന്നു. നിലത്ത് പടർന്ന് വളരുന്ന ഒടിച്ചുകുത്തി നാരകത്തിന് മറ്റിനം നാരകങ്ങളെപ്പോലെ കൊമ്പുകളിൽ മുള്ളുകൾ ഉണ്ട്.
സാധാരണഗതിയിൽ ചെറു കൊമ്പുകളും വേരും മുറിച്ചനട്ടാണിവയുടെ വംശവർദ്ധന നടത്തുന്നത്. അടുക്കള, കിണർ,ഓട എന്നിവയുടെ സമീപം ജലവും മറ്റ് ജൈവ അവശിഷ്ടങ്ങളും എപ്പോഴും ലഭിക്കുമെന്നതിനാൽ ഇവിടങ്ങളിൽ വളരുന്ന നാരകങ്ങളിൽ കാലഭേദമന്യേ എക്കാലവും നാരങ്ങകൾ ഉണ്ടാവാറുണ്ട്.
നാരങ്ങയുടെ തോടീന് ചെറിയ കയ്പുണ്ടെങ്കിലും നാരങ്ങനീരിന് പുളിരസമാണ്. നാരങ്ങാവെള്ളം, അച്ചാർ, നാരങ്ങക്കറി എന്നിവ ഉണ്ടാക്കുന്നതിനും ഒടിച്ചുകുത്തിനാരങ്ങ ഉപയോഗിക്കുന്നു.
ആദ്യം പച്ചനിറത്തിൽ കാണപ്പെടുന്ന നാരങ്ങകൾ വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറമാകും. തോടിനും അല്ലിക്കും ഇടയിൽ വെളുത്ത് ഒരു ആവരണമുണ്ട്. തോട് കയ്ക്കുമെന്നതിനാൽ നാരങ്ങക്കറി ഉണ്ടാക്കുന്നതിന് തോട് ചെത്തിക്കളയേണ്ടതാണ്. മീൻവെട്ടിക്കഴുകുമ്പോൾ ഒടിച്ചുകുത്തി നാരങ്ങ മുറിച്ചിടുന്നത് മീനിന്റെ ഉളുമ്പ് മാറുന്നതിന് സഹായകമാണ്.
ചെറുനാരങ്ങ പിഴിയുന്നതിൽ നിന്നും വ്യത്യസ്തമായി രണ്ടായി മുറിച്ച ഒടിച്ചുകുത്തിനാരങ്ങക്കുള്ളീൽ സ്പൂൺകടത്തി കറക്കി നീരെടുക്കുന്നത് എളുപ്പവും കയ്പ്പ് ഒഴിവാക്കാൻ നല്ലതുമാണ്.


ഓറഞ്ച്
സിട്രസ് വർഗത്തിൽപെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച്
ശാസ്ത്രീയ നാമം -Citrus sinensis
സിട്രസ് വർഗത്തിൽപെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. ഗ്രേപ്ഫ്രൂട്, ടാൻഗറിൻ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ ഇലകൾക്ക് 4 മുതൽ 10. സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഫലത്തിന്റെ തൊലിയുടെ നിറത്തിൽ നിന്നാണ് ഓറഞ്ച് എന്ന പേര് ലഭിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിലെ ഇന്ത്യയിലോവിയറ്റ്നാമിലോ ചൈനയിലോ ആണ് ഇതിന്റെ ഉത്ഭവം.ഇതിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു.
പോമെലോ (കമ്പിളിനാരങ്ങാ) ഓറഞ്ച് ഹൈബ്രിഡകൽ ഇന്ന് ലഭ്യം അണ്, സയാമീസ് സ്വീറ്റ് പോമെലോ x മാൻഡറിന് ഓറഞ്ച് സങ്കരങ്ങൾ അണ് ഇവാ മിക്കവയും. വാലൻന്റൈൻ,[1]കോക്‌ടെയ്ൽ[2] സങ്കരങ്ങൾക്ക് അണ് കമ്പോളങ്ങളിൽ പ്രിയം ഏറെ, പുളി കുറവ് ആണാനുള്ളതുമാണ് ഇതിന്റെ മികവ്. കേരളത്തിലെ കാലാവസത്തേക്കു വളർത്തുന്നതിന് അനുയോജ്യയവും, ചെലവ് കുറഞ്ഞ രിതിയിൽ ജീവകം സിലഭ്യമാകുന്ന ഒരു സ്ത്രോതസ്സു അണ് ഇത്.[3]ചൈനീസ് പുതുവർഷഘോഷങ്ങൾക്ക് പ്രധാന വിഭവവും നേർച്ച പഴവും അണ് ഇവ.
No comments:
Post a Comment