അത്തിപ്പഴം


ശാസ്ത്രീയ വർഗ്ഗീകരണംസാമ്രാജ്യം:Plantaeഡിവിഷൻ:Magnoliophytaക്ലാസ്സ്‌:Magnoliopsidaനിര:Rosalesകുടുംബം:MoraceaeTribe:Ficeaeജനുസ്സ്:FicusSubgenus:Ficusവർഗ്ഗം:''F. racemosa''ശാസ്ത്രീയ നാമംFicus racemosa മൊറേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു വൃക്ഷമാണ്‌ അത്തി. (ശാസ്ത്രീയനാമം: Ficus racemosa). കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം കാണും. ഇതിന്റെ ജന്മദേശം ഏഷ്യയാണ് . അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ 20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. അത്തിക്കു് ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെ പേരുകളുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ, കണ്ട്രീഫിഗ്, ഇന്ത്യൻ ഫിഗ് എന്നും അറിയുന്നു. കാർ‌ത്തിക നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു്.

No comments:

Post a Comment

താളുകൾ

പല പല നാളുകൾ

പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി അരളി ച്ചെടിയുടെഇലതന്നടിയിൽ പൂമ്പാറ്റ തള...

പ്രീയപ്പെട്ടത്