പല പല നാളുകൾ

പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകൾ നീക്കി
അരളി ച്ചെടിയുടെഇലതന്നടിയിൽ
പൂമ്പാറ്റ തളിരുണ്ടു.
പൂവിൽ തുള്ളും പൂവതു പോലെ
പൂന്തേനുണ്ടു കഴിഞ്ഞു
ഒരു നാൾ സൂര്യനുദിച്ചുണർന്നപ്പോൾ
ചിറകുവിരിച്ചു പറന്നു

കൊക്കമ്മാവൻ

കൊക്കമ്മാവന് വയസ്സായപ്പോൾ കണ്ണുകൾ രണ്ടും കാണാതായ്
പട്ടിണി കൊണ്ട് വലഞ്ഞാ കൊക്ക് കൂട്ടിൽ തന്നെയിരിപ്പായി
കുളക്കരെയുള്ളൊരു പൊന്മാൻ ചേട്ടൻ
കൊക്കമ്മാവന് തുണയായി
കൊത്തിയെടുക്കും മീനുക്കളൊക്കെ
നൽകും കൊക്കമ്മാവന് പതിവായ്

മുന്തിരിങ്ങ.


വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരിങ്ങ. വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്. മുന്തിരിങ്ങയിൽ നിന്ൻ പലതരത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയിൽ നിന്ൻ ഉണ്ടാക്കുന്ന വീഞ്ഞ് , പഴചാറുകൾ എന്നിവക്ക് വിപണിയിൽ വളരെ പ്രിയമാണ്.ലോകത്ത് ഉതപാദനത്തിൽ മുന്തിരിക്ക് മൂന്നാം സ്ഥാനം ആണ് ( വാഴപ്പഴം, ആപ്പിൾ എന്നിവക്ക് മുന്നിൽ)

പൂക്കുന്നിതാ മുല്ല... മഹാകവി കുമാരനാശാന്റെ ഈ കവിത നമ്മളെ പഴയ ഒരു കേരള ഗ്രാമത്തിൽ കൊണ്ടു ചെന്നെത്തിച്ച പ്രതീതി ഉണ്ടാക്കും.. തീർച്ച


പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍ ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം എല്ലാടവും പുഷ്പഗന്ധം പരത്തി മെല്ലെന്നു തെക്കുന്നു വീശുന്നു വായു (2) ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം പാടങ്ങള്‍ പൊന്നിന്‍ നിറം‌പൂണ്ടു നീളെ.. പാടിപ്പറന്നെത്തിയീത്തത്ത എല്ലാം (2) കേടറ്റ നെല്ലിൻ കതിര്‍ക്കാമ്പുകൊത്തി ചൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍ ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം.. ചന്തം കരയ്ക്കേറെയായി ശീതവും പോയന്തിക്ക് പൂങ്കാവിലാളേറെയായി (2) സന്തോഷമേറുന്നൂ.. ദേവാലയത്തില്‍ സന്തോഷമേറുന്നു ദേവാലയത്തില്‍ പൊങ്ങുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം

പണ്ട് ആമയുമായി ഓട്ടപ്പന്തയം വെച്ച പാവത്താനായ ഈ ഓട്ടക്കാരന്റെ ചെറുവിശേഷം ഇതാ


ലെപൊറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ചെറു സസ്തനികളാണ് മുയലുകൾ. ഏഴ് വിഭാഗങ്ങളിലായി ഇവയെ തരംതിരിച്ചിരിക്കുന്നു. യൂറോപ്യൻ മുയൽ, അമാമി മുയൽ എന്നിവ അതിൽ ചിലതാണ്. പൊതുവെ കാട്ടിൽ കണ്ട് വരുന്ന മുയലിനെ കൗതുകത്തിനായും ഇറച്ചിക്കായുമാണ്‌ മനുഷ്യർ വളർത്തുന്നത്. മുയൽ, പിക, ഹെയർ എന്നിവ ചേർന്നതാണ് ലഗൊമോർഫ എന്ന ഓർഡർ. മുയലുകളെ സാധാരണ ചെവിയിൽ പിടിച്ചാണ് എടുക്കുന്നത് പക്ഷേ വാലിന്റെ ഭാഗത്ത് താങ്ങ് കൊടുക്കേണ്ടതുമാണ്

തുമ്പീ തുമ്പീ വാ വാ ... കുഴിയാന തുമ്പിയായതെങ്ങനെയെന്ന് അറിയേണ്ടേ


രണ്ട് ജോടി സുതാര്യമായ ചിറകുകളും സങ്കീർണ്ണമായ കണ്ണുകളോടും നീണ്ട ശരീരത്തോടും കൂടിയ പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്‌ക്കു സാധിക്കില്ല.
ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ തേനീച്ച, ചിത്രശലഭങ്ങൾഎന്നിവയെ ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ കുളങ്ങൾ കായലുകൾ നീർച്ചാലുകൾ ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിൽ കണ്ടുവരുന്നു.
കല്ലൻതുമ്പികളേയും സൂചിത്തുമ്പികളേയും ഇൻസെക്റ്റ്ഉൾപ്പെടുന്ന ഒഡോനേറ്റ (Odonata) എന്ന വർഗ്ഗത്തിൽ പെടുത്തിയിരിക്കുന്നു.
ഇന്ന് ലോകത്തിൽ 600 ജനുസുകളിലായി 6500 ഓളം ഇനങ്ങൾ ഉണ്ട്. ഇന്ത്യയിൽ 500-ലധികം തുമ്പി ഇനങ്ങൾ കാണപ്പെടുന്നു.
പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ജീവിവർഗ്ഗമാണ് തുമ്പികൾ. പ്രാദേശിക മേധാവിത്വം കൂടുതലായി പുറപ്പെടുവിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതാ പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. ഈ പ്രവർത്തിക്കു വേണ്ടിയും അതോടൊപ്പം കൂടുതൽ പെൺതുമ്പികളുമായി ഇണ ചേരുവാനുമാണ് ഇവ കൂടുതലായി സമയം ചെലവാക്കുക.

കൈതച്ചക്ക കഴിച്ചിട്ടില്ലേ.. കൈതയുടെ വിശേഷങ്ങളറിയേണ്ടേ


  ഉഷ്ണമേഖല സസ്യമായ കൈതയുടെഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ്‌ കോമോസസ്‌. ജീവകം എ, ജീവകം ബിഎന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക.
കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യംഎന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.  ചില ഭാഗങ്ങളിൽ ഇത് കന്നാരിച്ച ക്ക' ചെടിപുറുതി ചക്ക എന്നിങ്ങനെ അറിയപ്പെടുന്നു. തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക‌. വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ്‌ ഈ ചെടി. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ്‌ ഇതിന്‌ പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്. കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ്‌ നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ്‌ മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും.

അണ്ണാരക്കണ്ണൻ


സസ്തനികളിൽ കരണ്ടുതീനികളിലെ ഒരു കുടുംബമാണ് അണ്ണാൻ (Squirrel, Sciuridae). അണ്ണാറക്കണ്ണൻ, അണ്ണാക്കൊട്ടൻ എന്നീ പേരുകളിലും മലയാളത്തിൽ ഇതറിയപ്പെടുന്നു. ഇതിൽ ഏകദേശം 50 ജനസ്സുകളുണ്ട്. ഓസ്ട്രേലിയ,മഡഗാസ്കർ, തെക്കെ അമേരിക്കയുടെതെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, ഈജിപ്റ്റ് മുതലായ മരുഭൂമികളും ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം.
അണ്ണാറക്കണ്ണൻ, മലയണ്ണാൻ, ചാമ്പൽ മലയണ്ണാൻ, കുഞ്ഞൻ അണ്ണാൻ, കാട്ടുവരയണ്ണാൻ, പാറാൻ, കുഞ്ഞൻ പാറാൻ എന്നിവയാണ് കേരളത്തിൽ
കണ്ടുവരുന്നത്.ഹിമാലയൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഹിമാലയൻ മാർമറ്റ് അഥവാ വുഡ്‌ചക് ശൈത്യകാലത്ത് ശിശിരനിദ്ര (hibernation) ചെയ്യുന്നവയാണ്.

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കുഞ്ചൻ നമ്പ്യാറുടെ ചില വരികൾ ചൊല്ലി നോക്കു.. ഫലിതം ഇത്രയും തന്മയത്തത്തോടെ അവതരിപ്പിച്ച തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവിന്റെ സ്മരണ പുതുക്കാം


നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല; ആയതുകേട്ടുകലമ്പിച്ചെന്ന ങ്ങായുധമുടനേ കാട്ടിലെറിഞ്ഞു. ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു. ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു; ചിരവയെടുത്തഥ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു; അതുകൊണ്ടരിശം തീരാഞ്ഞവന പ്പുരയുടെ ചുറ്റും മണ്ടി നടന്നു. വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍ ചത്തു കൊള്‍വതിനേതും കഴിവില്ല കാലനില്ല മുത്തച്ഛന്‍ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീല അഞ്ഞൂറു വയസ്സുല്ലോരപ്പൂപ്പന്മാരുമിപ്പോള്‍ കുഞ്ഞായിട്ടിരിക്കുന്നോ,രപ്പൂപ്പനവര്‍ക്കുണ്ട് കഞ്ഞിക്കു വകയില്ല വീടുകളിലോരെടത്തും കുഞ്ഞുങ്ങള്‍ക്കെട്ടുപത്തു പറയരികൊണ്ടു പോര . പത്തു നൂറു പറ വെച്ചാല്‍ മുതുക്കന്മാര്‍ക്കതു കൊണ്ട- ങ്ങത്രമാത്രം രണ്ടു വറ്റു വിളമ്പുമ്പോള്‍ എത്തുമെല്ലാം പത്തുകോടി ജനമുണ്ട് പല്ലു പോയിട്ടൊരു വീട്ടില്‍ കൊത്തിവെച്ച പാവ പോലെ തിങ്ങിവിങ്ങിക്കിടക്കുന്നു കണ്ണിലെ പോളകള്‍ കൂടി നരച്ചുള്ള നരന്മാര്‍ക്ക് എണ്ണ മില്ലീ വണ്ണമുള്ള പെണ്ണുങ്ങള്‍ ക്കുമില്ലയെണ്ണം വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍ കാരസ്കരഘൃതം ഗുല്‍‍ഗുലുതിക്തകം ചേരുന്ന നെയ്കളുമെണ്ണപൊടികളും സാരമായുള്ള ഗുളികയും കൈക്കൊണ്ടുചെ- ന്നോരോവിധം പണം കൈക്കലാക്കീടുന്നു. ഇലവച്ചങ്ങു നിരന്നു തുടങ്ങീ, വലിയരിവച്ചു വെളുത്തൊരു ചോറും പലപല കറിയും പഴവും നെയ്യും നലമൊടു വളരെ വിളമ്പീടുന്നു. വട്ടഞ്ചക്കര ചേർത്തുകലക്കി ചട്ടം കൂട്ടിന തേങ്ങാപ്പാലും ഒട്ടല്ലൂണിനു വട്ടം പലവിധ മിഷ്ടമറിഞ്ഞു കൊടുത്തീടുന്നു വിളവിൽ പാതി നമുക്കു തരേണം, മുളകു സമസ്തവുമേല്പ്പിക്കേണം; തെങ്ങുകവുങ്ങുകൾ മാവും പ്ലാവും എങ്ങുമെനിക്കിഹ കണ്ടെഴുതേണം; മാടമ്പികളുടെ പദവികളൊന്നും, കൂടുകയില്ലാ നമ്മുടെ നാട്ടിൽ; വീടന്മാരും വിളവുകൾ നെല്ലുകൾ വിത്തിലിരട്ടി നമുക്കുതരേണം; നാട്ടിലിരിക്കും പട്ടന്മാരും, നാലാക്കൊന്നു നമുക്കുതരേണം; വീട്ടിലിരിക്കും നായന്മാർ പട വില്ലും കുന്തവുമേന്തിച്ചൊല്ലും- വേലയെടുത്തു പൊറുക്കണ മെല്ലാനാളും പാർത്താ ദശമുഖഭവനേ; കള്ളുകുടിക്കും നായന്മാർക്കിടി കൊള്ളുന്താനുമതോർത്തീടേണം. രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു വ്യാജംനടിച്ചു സമസ്ത സാധുക്കളെ തേജോവധംചെയ്തു വിത്തമാർജ്ജിച്ചുകൊ ണ്ടാജീവനാന്തം കഴിക്കുന്നിതുചിലർ. സർവ്വാധികാരിയെക്കണ്ടാൽ നമുക്കിന്നു കാര്യങ്ങൾ സാധിക്ക വൈഷമ്യമായ്‌വരും. നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു നാണിയം നാട്ടിൽ നടത്താതിരിക്കണം. ഉണ്ണണമെന്നും മുറങ്ങണമെന്നും, പെണ്ണുങ്ങളൊടു രസിക്കണമെന്നും കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു വസ്തുവിചാരമൊരിക്കലുമില്ല. നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ. കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം. കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ? മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം. കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം. തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ. വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ. ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ. എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം. നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ നീയങ്ങു മാറിക്കിടാ ശഠാ ദുർഘടസ്ഥാനത്തു വന്നു ശയിപ്പാൻ നിനക്കെടാ തോന്നുവാൻ എന്തെടോ സംഗതി നാട്ടിൽപ്രഭുക്കളെക്കണ്ടാലറിയാത്ത കാട്ടിൽക്കിടക്കുന്ന മൂളിക്കുരങ്ങു നീ

പക്ഷികൾ


രണ്ടുകാലും ശരീരത്തിൽ തൂവലും ഉള്ള അണ്ഡജങ്ങളാണ് (മുട്ടയിൽ ജനിക്കുന്നവ) പക്ഷികൾ. പക്ഷങ്ങൾ അഥവാ ചിറകുകൾഉള്ളതിനാലാണ് ഇവയെ പക്ഷികൾ എന്നു വിളിക്കുന്നത്. മുൻകാലുകളാണ്(കൈകൾ) ചിറകുകളായി പരിണമിച്ചിട്ടുള്ളത്. ഈ ചിറകുകൾ പക്ഷികളെ പറക്കാൻ സഹായിക്കുന്നു. എന്നാൽ പറക്കാൻ കഴിവില്ലാത്ത പക്ഷികളുണ്ട്. ഉദാഹരണം ഒട്ടകപ്പക്ഷി, കിവി തുടങ്ങിയവ. ചില പക്ഷികൾക്ക് ചിറകുകൾ ഉപയോഗിച്ച് നീന്താൻ സാധിക്കുന്നു ഉദാ: പെൻഗ്വിൻ
കാഴ്ചശക്തിയും ശ്രവണശക്തിയും വളരെ അധികം വികാസം പ്രാപിച്ചിരിക്കുന്നു. മൂങ്ങക്കൊഴികെ എല്ലാ പക്ഷികൾക്കും തലയുടെ ഇരുവശങ്ങളിലുമായാണ് കണ്ണുകൾ. അതുകൊണ്ട് ഓരോ കണ്ണും വെവ്വേറെ കാഴ്ചകളാണ് കാണുന്നത് (monolocular view). ഹൃദയത്തിന് നാല് അറകളുണ്ട്. ശരീര ഊഷ്മാവ് 1050F - 1100F ആണ്. പക്ഷികളും ചില ഉരഗങ്ങളും മുട്ടയിട്ടാണ് പ്രത്യുല്പ്പാദനം നടത്തുന്നത്.
അതുപോലെ വിസർജ്ജനാവയവങ്ങളും ഭ്രൂണത്തിന്റെ വളർച്ചയും ഇവയിൽ ഒരുപോലെയാണ്. പരിണാമചക്രത്തിനിടയിൽ ഉരഗങ്ങൾആകാശസഞ്ചാരികളായിത്തീർന്നാണ് പക്ഷികൾ ഉണ്ടായത്. പറക്കാൻ തുവലുകൾ വരികയും ഇവയുടെ കൈകൾ ചിറകുകൾ ആയും പരിണമിച്ചു. വായ്കൊക്കായി മാറി. പല്ലുകൾ കാലക്രമേണ  അതുപോലെ വിസർജ്ജനാവയവങ്ങളും ഭ്രൂണത്തിന്റെ വളർച്ചയും ഇവയിൽ ഒരുപോലെയാണ്. പരിണാമചക്രത്തിനിടയിൽ ഉരഗങ്ങൾആകാശസഞ്ചാരികളായിത്തീർന്നാണ് പക്ഷികൾ ഉണ്ടായത്. പറക്കാൻ തുവലുകൾ വരികയും ഇവയുടെ കൈകൾ ചിറകുകൾ ആയും പരിണമിച്ചു. വായ്കൊക്കായി മാറി. പല്ലുകൾ കാലക്രമേണ ഇല്ലാതായി. വാലിൽ തൂവൽ മുളച്ച് അസ്ഥികൾ പൊള്ളയായും, തോൾ എല്ലുകൾ ചേർന്ന് തോണിയുടെ അടിഭാഗം പോലെയായി മാറി. രൂപത്തിലുണ്ടായ ഈ പരിണാമം പക്ഷികളെ പറക്കാൻ കൂടുതൽ ഉതകുന്ന ശരീരപ്രകൃതിയോടു കൂടിയുള്ളവയാക്കിമാറ്റി.
ജുറാസ്സിക്‌ കാലത്ത് ഉണ്ടായിരുന്ന തെറാപ്പോഡ എന്ന വിഭാഗം ദിനോസറുകളിൽ നിന്നുമാണ് പക്ഷികൾ പരിണാമം പ്രാപിച്ചത് . പക്ഷികൾ ഇന്ന് ഏകദേശം 9,900 വർഗ്ഗങ്ങളായി പരിണാമം പ്രാപിച്ചിരിക്കുന്നു. തെറാപ്പോഡ എന്ന വിഭാഗത്തിലാണ് പക്ഷികൾ ഉൾപ്പെടുന്നത്.

പൂമ്പാറ്റ


പൂമ്പാറ്റ എന്നും വിളിക്കുന്ന, പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളായ ഷഡ്‌പദങ്ങളാണ് ചിത്രശലഭങ്ങൾ (Butterfly). ആംഗലേയഭാഷയിൽ ഇവയ്ക്ക് ബട്ടർഫ്ലൈ എന്നാണ് പേര്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. 1973 ൽ ഫ്രാൻസിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഫോസിലുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തൽ. ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമായ(Phylum) ആർത്രോപോഡയിലെഇൻസെക്റ്റ എന്ന വിഭാഗത്തിൽ ലെപിഡോപ്റ്റീറ എന്ന ഗോത്രത്തിലാണ് ചിത്രശലഭങ്ങൾ വരുന്നത്. ചിത്രശലഭങ്ങളെപ്പറ്റി പഠനം നടത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ആളുകളെ ലെപിഡോപ്റ്റിറിസ്റ്റ് (lepidopterists) അഥവാ ഔറേലിയൻസ്(aurelians) എന്നു വിളിക്കുന്നു.

കുട്ടികളുടെ വളർച്ചക്ക് വേണ്ട ഭക്ഷണങ്ങൾ


അമ്മമാർക്ക് എപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ടെൻഷനാണ്. ഒപ്പം ഒരുപിടി സംശയങ്ങളും. ആഹാരം ആവശ്യത്തിനു കഴിച്ചില്ലെങ്കിൽ അതോർത്ത് ടെൻഷൻ. കഴിച്ചാലോ ആവശ്യത്തിനുള്ള പോഷകങ്ങൾ ആഹാരത്തിലൂടെ അവന്റെ ഉള്ളിൽ എത്തിയിട്ടുണ്ടോ എന്ന സംശയം? ഇനി ഇതൊന്നും അല്ല, ആഹാരം കഴിക്കാത്ത കുട്ടികളുടെ കാര്യത്തിൽ. എന്ത് ട്രിക്ക് ഉപയോഗിച്ചാണ് ഇവനെ എന്തെങ്കിലും ഒന്ന് കഴിപ്പിക്കുക എന്ന അന്വേഷണം. പോഷക സമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അത്യാവശ്യവുമാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ അളവിൽ പോഷകാഹാരം നൽകുകയും വേണം. ഇതിനുള്ള പോംവഴികൾ എന്തൊക്കെയെന്നു നോക്കാം കുട്ടികളുടെ പോഷണ വർധനവിന് ∙ സമീകൃതമായ പ്രഭാതഭക്ഷണം വളരെ പ്രധാനം, പ്രോട്ടീനും ഊർജ്ജവുമടങ്ങിയ വിഭവങ്ങളാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. ഉദാ. പുട്ട്, കടല, ഇഡ് ലി, സാമ്പാർ, ബ്രൗൺ ബ്രഡ്, മുട്ട സാൻഡ് വിച്ച്.. ∙ വളർച്ചയ്ക്കാവശ്യമായ മുളപ്പിച്ച പയർ, സോയാബീൻ, കടല എന്നിവ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തുക ∙ ദിവസവും ഒരു നേരം ഓരോ കപ്പ് പച്ചക്കറി സാലഡ് (തക്കാളി, വെള്ളരിക്ക, കാരറ്റ്, കാബേജ്, സവാള) തുടങ്ങിയവ നാരങ്ങാനീര് ചേർത്ത് കുട്ടികൾക്ക് നൽകുക. ∙ പഴങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, പേരയ്ക്ക, പപ്പായ, ചെറുപഴം.... ∙ കൊഴുപ്പും ഊർജ്ജവും കൂടിയ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക. ഇവയ്ക്കു പകരം നിലക്കടല, എള്ളുണ്ട, ഈന്തപ്പഴം, ഇലയട, കൊഴുക്കട്ട തുടങ്ങിയവ കൊടുക്കാം ∙ ദിവസവും എട്ട് പത്ത് ഗ്ലാസ് (2-2 1/2 ലീറ്റർ വെള്ളം) കുട്ടികൾ ദിവസവും കുടിക്കണം. ∙ നല്ല ആരോഗ്യത്തിന് വ്യായാമം ശീലമാക്കാം. നടത്തം, സ്കിപ്പിങ്, ഡാൻസിങ്, സൈക്ലിങ്, നീന്തൽ തുടങ്ങിയവ കുട്ടികൾക്ക് അനുയോജ്യമായ വ്യായാമ മുറകളാണ്.

രമണൻ മലയാളം എന്നും പാടി നടക്കുന്ന ഈ പ്രണയ കാവ്യത്തിലെ പ്രധാന വരികൾ ശ്രദ്ധിക്കു..


* ചന്ദ്രിക കാനനച്ഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ? ആ വനവീധികളീ വസന്ത- ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും; ഇപ്പോളവിടത്തെ മാമരങ്ങള്‍ പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും; അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍ സംഗീതം‌പെയ്യുകയായിരിക്കും; പുഷ്പനികുഞ്ജങ്ങളാകമാനം തല്പതലങ്ങള്‍ വിരിച്ചിരിക്കും; കൊച്ചുപൂഞ്ചോലകള്‍ വെണ്‍‌നുരയാല്‍- പ്പൊട്ടിച്ചിരിക്കുകയായിരിക്കും- ഇന്നാവനത്തിലെക്കാഴ്ച കാണാ- നെന്നെയുംകൂടോന്നു കൊണ്ടുപോകൂ! * രമണന്‍ ആരണ്യച്ചാര്‍ത്തിലേക്കെന്റെകൂടെ- പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ; നിന്‍‌കഴല്‍പ്പൂമ്പൊടി പൂശിനില്‍ക്കാന്‍, ശങ്കയി,ല്ലാ‍ വനമര്‍ഹമല്ലേ! എന്നെപ്പോല്‍ തുച്ഛരാമാട്ടിടയര്‍ ചെന്നിടാനുള്ളതാണാപ്രദേശം. വെണ്ണക്കുളിര്‍ക്കല്‍‌വിരിപ്പുകളാല്‍ കണ്ണാടിയിട്ട നിലത്തു നീളെ, ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി- സ്സഞ്ചരിക്കുന്ന നിന്‍ ചേവടികള്‍ കല്ലിലും മുള്ളിലും വിന്ന്യസിക്കാ- നില്ല, ഞാന്‍ സമ്മതമേകുകില്ല! ഈ മണിമേടയില്‍ വിശ്വഭാഗ്യ- സീമ വന്നോളംതുളുമ്പിനില്‍ക്കേ, ആഡംബരങ്ങള്‍ നിനക്കു നിത്യ- മാനന്ദമഞ്ചമലങ്കരിക്കേ, നിര്‍വൃതിപ്പൂക്കള്‍ നിനക്കു ചുറ്റും ഭവ്യപരിമളം വീശിനില്‍ക്കേ, ആസ്വാദനങ്ങള്‍ നിന്‍ വാതിലിങ്ക- ലാശ്രയിച്ചെപ്പോഴും കാവല്‍നില്‍ക്കേ, പോരുന്നതെന്തിനു, ചന്ദ്രികേ, നീ പാറകള്‍ ചൂഴുമക്കാനനത്തില്‍? * ചന്ദ്രിക ഈ മണിമേടയിലെന്‍‌വിപുല- പ്രേമസമുദ്രമൊതുങ്ങുകില്ല; ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍- സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്ല; നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍ രമ്യവിശാലമാം മാറിടത്തില്‍, ഒന്നിച്ചിരുന്നു കുറച്ചുനേരം നര്‍മ്മസല്ലാപങ്ങള്‍ നിര്‍വ്വഹിക്കാം! * രമണന്‍ പാടില്ല, പാടില്ല, നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തുകൂടാ് * ചന്ദ്രിക ആലോലവല്ലികളെത്രയിന്നാ നീലമലകളില്‍ പൂത്തുകാണും! * രമണന്‍ ഇക്കളിത്തോപ്പില്‍ നീ കണ്ടിടാത്തോ- രൊറ്റപ്പൂപോലുമില്ലാ വനത്തില്‍. * ചന്ദ്രിക അങ്ങിപ്പോള്‍പ്പാടിപ്പറന്നീടുന്ന- തെന്തെല്ലാം പക്ഷികളായിരിക്കും! * രമണന്‍ ഇപ്പുഷ്പവാടിയിലെത്തിടാത്തൊ- രൊറ്റക്കിളിയുമില്ലാ വനത്തില്‍. * ചന്ദ്രിക എന്നെ വര്‍ണ്ണിച്ചൊരു പാട്ടുപാടാ- നൊന്നാ മുരളിയെസ്സമ്മതിക്കൂ! * രമണന്‍ നിന്നെക്കുറിച്ചുള്ള ഗാനമല്ലാ- തിന്നീ മുരളിയിലൊന്നുമില്ല. * ചന്ദ്രിക എന്നാലിന്നാ നല്ല പാട്ടു കേള്‍ക്കാന്‍ നിന്നോടുകൂടി വരുന്നു ഞാനും! * രമണന്‍ എന്നുമതെന്നിലിരിപ്പതല്ലേ? എന്നു വേണെങ്കിലും കേള്‍ക്കരുതേ! * ചന്ദ്രിക എന്നാലതിന്നീ വിളംബമെന്തി;- നെന്നെയുംകൂടിന്നു കൊണ്ടുപോകൂ! * രമണന്‍ നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ,- മിന്നുവേണ്ടിന്നുവേണ്ടോമലാളേ! * ചന്ദ്രിക എന്തപേക്ഷിക്കിലു,മപ്പോഴെല്ലാ- മെന്തിനെന്നോടിത്തടസ്സമെല്ലാം? * രമണന്‍ കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം; തെറ്റിധരിക്കരുതെങ്കിലും നീ. നിന്നിലുപരിയായില്ലയൊന്നും മന്നിലെനിക്കെന്റെ ജീവിതത്തില്‍! * ചന്ദ്രിക നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി- ന്നിന്നൊരു വര്‍ഷം തികച്ചുമായി, അത്രയ്ക്കനഘമാണീ ദിവസം! തുഷ്ടി മൊട്ടിട്ടതാണി ദിവസം! ഇന്നെന്നപേക്ഷയെകൈവെടിയാ- തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ! * രമണന്‍ ഇന്നു മുഴുവന്‍ ഞാനേകനായ- ക്കുന്നിഞ്ചെരുവിലിരുന്നു പാടും; ഉച്ചയ്ക്കു പച്ചമരത്തണലില്‍ സ്വപ്നവും കണ്ടു കിടന്നുറങ്ങും; ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം പൊന്നില്‍ക്കുളിച്ചുള്ളതായിരിക്കും; നിര്‍ബ്ബാധം ഞാനിന്നാ നിര്‍വൃതിയില്‍- പ്പറ്റിപ്പിടിക്കുവാന്‍ സമ്മതിക്കൂ! ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാന്‍! * ചന്ദ്രിക ജീവേശ, നിന്‍‌വഴിത്താരകളില്‍- പ്പൂവിരിക്കട്ടെ തരുനിരകള്‍ ഉച്ചത്തണലിലെ നിന്നുറക്കം സ്വപ്നങ്ങള്‍കൊണ്ടു മിനുങ്ങിടട്ടെ. ഇന്നു നിന്‍ ചിന്തകളാകമാനം സംഗീതസാന്ദ്രങ്ങളായിടട്ടെ! ഭാവനാലോലനായേകനായ് നീ പോവുക, പോവുക, ജീവനാഥ! (രമണന്‍ പോകുന്നു. ദൃഷ്ടിപഥത്തില്‍നിന്നു മറയുന്നതുവരെ ചന്ദ്രിക അവെനെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്നു. അകലെ പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍, ആ സുകുമാരരൂപം അപ്രത്യക്ഷമായതോടു കൂടി അവളുടെ കണ്ണുകളില്‍നിന്നു രണ്ടു കണ്ണീര്‍ക്കണങ്ങള്‍ അടര്‍ന്നു നിലം‌പതിക്കുന്നു)

വള്ളത്തോൾ നാരായണ മേനോന്റെ എന്റെ ഭാഷ എന്ന കവിത ശ്രദ്ധിക്കു.അമ്മിഞ്ഞപ്പാല് പോലെ ഹൃദ്യമായ ആ വരികളിൽ മാതൃഭാഷയോടുള്ള ഇഷ്ടം ആവോളമുണ്ട്. ഈ കവിത ചൊല്ലിയവർക്ക് ഒരിക്കലും മലയാളത്തെ മറക്കാൻ കഴിയില്ല. അമ്മയെ സ്നേഹിക്കുമ്പോലെ മലയാളത്തേയും നാം സ്നേഹിച്ചു പോകും... തീർച്ച ...


മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം– ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ്? മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ. അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ നമ്മള്‍ക്കമൃതുമമൃതായ്‌ത്തോന്നൂ! ഏതൊരു വേദവുമേതൊരു ശാസ്ത്രവു– മേതൊരു കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍ വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു– മുള്‍ത്തേനായ്‌ച്ചേരുന്നു ചിത്തതാരില്‍; അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍.  

അമ്മതൻ അമ്മിഞ്ഞപ്പാല് നുകർന്നാലെ നമ്മൾക്ക മൃതം

അടിസ്ഥാന പോഷകങ്ങള്‍ക്ക് പുറമേ അമ്മിഞ്ഞപ്പാല്‍ കുഞ്ഞിന് നല്‍കുന്ന രോഗപ്രതിരോധ ശക്തി അപാരമാണ്. ജനിച്ച് ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുറഞ്ഞത് രണ്ടുവര്‍ഷം മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത് കുഞ്ഞിന് ഗുണകരമാവുമെങ്കില്‍ എത്രവിലകൂടിയ ടോണിക്ക് വാങ്ങിക്കൊടുക്കാനും അമ്മമാര്‍ തയ്യാറാകും. എന്നാല്‍ പ്രകൃതിദത്തമായ അമ്മിഞ്ഞപ്പാലിന്റെ എണ്ണമറ്റ ഗുണങ്ങള്‍ ഓര്‍ക്കുന്നവര്‍ എത്രപേരുണ്ട്? അടിസ്ഥാന പോഷകങ്ങള്‍ക്ക് പുറമേ അമ്മിഞ്ഞപ്പാല്‍ കുഞ്ഞിന് നല്‍കുന്ന രോഗപ്രതിരോധ ശക്തി അപാരമാണ്. ഇക്കാരണത്താലാണ് ജനിച്ച് ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. കുറഞ്ഞത് രണ്ടുവര്‍ഷം മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. മുലപ്പാലിന്റെ രോഗപ്രതിരോധശക്തിയെക്കുറിച്ച് ചില വിവരങ്ങള്‍: വയറ്റിളക്കം തടയും ചെവിരോഗം ചെറുക്കും ജനിച്ച ഉടനെ മുലപ്പാല്‍ മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് വയറ്റിളക്കരോഗങ്ങള്‍ പിടിപെടുന്നത് കുറയുമെന്ന് ഒട്ടേറെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ ചെവിയിലെ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമാണ്. ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും അമ്മിഞ്ഞപ്പാലിന് കഴിവുണ്ട്. പ്രസവിച്ചയുടന്‍ അമ്മയുടെ ശരീരത്തിലുണ്ടാകുന്ന പാല്‍ കുഞ്ഞിന്റെ വയറിലെ സ്തരങ്ങളില്‍ ഒരു പ്രതിരോധപാളിയായി നിന്ന് രോഗാണുക്കളെ പ്രതിരോധിക്കുമെന്നാണ് കണ്ടെത്തല്‍. ഇതേരീതിയില്‍ ആദ്യമായുണ്ടാകുന്ന മുലപ്പാലിലെ ഘടകങ്ങള്‍ മൂക്കിലും തൊണ്ടയിലും പ്രതിരോധകവചം തീര്‍ക്കും.ഇമ്മ്യൂണോഗ്ലോബിന്‍-എ എന്ന ഘടകമാണ് ഇവിടെ രക്ഷകനായെത്തുന്നത്. കൃത്രിമപോഷണങ്ങള്‍ കഴിക്കുന്ന നവജാതശിശുക്കള്‍ക്ക് മുലപ്പാല്‍ കുടിക്കുന്നവരേക്കാള്‍ തടി കൂടിയിരിക്കാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇത് പിന്നീട് പൊണ്ണത്തടിയിലേക്ക് നയിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രക്താര്‍ബുദം ചെറുക്കും മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് രക്താര്‍ബുദ സാധ്യത കുറയുന്നുവെന്ന് ഒട്ടേറെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡി (ദോഷവസ്തുക്കളുടെ വീര്യം കെടുത്തുന്ന വസ്തു) കുട്ടിയുടെ ശരീരത്തില്‍ കൂടുതല്‍ പ്രതിരോധശക്തി നല്‍കുന്നുവെന്നാണ് അനുമാനം. പ്രമേഹം അകറ്റും ആറുമാസത്തിലധികം മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ടൈപ്പ് ഒന്ന് പ്രമേഹം (ഇന്‍സുലിന്‍ ഉദ്പാദനത്തിലെ കുറവുകൊണ്ടുണ്ടാകുന്നത്) വരാനുള്ള സാധ്യത കുറവാണ്. മൂന്നുമാസത്തില്‍ കുറഞ്ഞ കാലം മാത്രം മുലപ്പാല്‍ കുടിക്കുകയും തുടര്‍ന്ന് പശുവിന്‍ പാലിലേക്ക് മാറുകയും ചെയ്യുന്ന കുട്ടികള്‍ക്ക് രോഗസാധ്യത വര്‍ധിച്ചതായും തെളിഞ്ഞിട്ടുണ്ട്. കൊളസ്‌ട്രോളും മെനിഞ്ചൈറ്റിസും മുലപ്പാല്‍ പ്രതിരോധിക്കുന്ന മറ്റുരണ്ട് രോഗാവസ്ഥകളാണ് കൊളസ്‌ട്രോളും മെനിഞ്ചൈറ്റിസും (തലയോട്ടിയിലെ മെനിഞ്ചസിനെ ബാധിക്കുന്ന രോഗം) ഇവ കൂടാതെ രക്തത്തില്‍ ഉണ്ടാകുന്ന കടുത്ത അണുബാധകളെയും മുലപ്പാല്‍ ചെറുക്കും. നവജാത ശിശുമരണം തടയുന്നു നവജാത ശിശുക്കളെ സംബന്ധിച്ച് അപൂര്‍വമെങ്കിലും അപകടകരമായ അവസ്ഥയാണ് സിഡ്‌.ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലാണ് ഇത് സംഭവിക്കുന്നതായി കാണുന്നത്. മുലപ്പാല്‍ ഈ അപകടത്തെ ചെറുക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അലര്‍ജിയില്‍ നിന്ന് സുരക്ഷ ആസ്ത്മ അടക്കമുള്ള അലര്‍ജി രോഗങ്ങള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്നുള്ള കാലത്തും അലര്‍ജിയെ പ്രതിരോധിക്കാന്‍ കഴിയും. പാരമ്പര്യമായി അലര്‍ജിയുള്ളവര്‍ക്കുപോലും മുലപ്പാലിലെ ഘടകങ്ങള്‍ പ്രതിരോധശക്തി നല്‍കും. ബുദ്ധി ശക്തിക്ക് കുട്ടികളുടെ ബുദ്ധിശക്തി പരിശോധിക്കുന്ന നിരവധി പരീക്ഷണങ്ങളില്‍ മുലപ്പാലിന്റെ സ്വാധീനം പ്രകടമായി കണ്ടെത്തിയിട്ടുണ്ട്. മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞുമായുള്ള വൈകാരികമായ ബന്ധവും ബുദ്ധിശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. പൊണ്ണത്തടിയെ പേടിക്കേണ്ട മുലപ്പാല്‍ മാത്രം കുടിക്കുകയും ആറുമാസത്തിനുശേഷവും തുടരുകയും ചെയ്യുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടി വരാനുള്ള സാധ്യത കുറയുമെന്ന് വ്യക്തമായിട്ടുണ്ട്. 61 പഠനങ്ങള്‍ ക്രോഡീകരിച്ച ശാസ്ത്രജ്ഞന്മാര്‍ 2005 ല്‍ ഇതുസംബന്ധിച്ച വിശദമായ പരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ മുലയൂട്ടുന്ന അമ്മമാര്‍ ഒരു ദിവസം ശരാശരി 400 മുതല്‍ 600 കലോറിവരെ അധികമായി ചെലവഴിക്കുന്നുണ്ട്. അതിനനുസരിച്ച് അമ്മമാര്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും വേണം. എന്നാല്‍ കുട്ടികളെ മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്കും ഏറെ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ട്. സ്തനാര്‍ബുദവും ഗര്‍ഭാശയത്തിലെ അര്‍ബുദവും ചെറുക്കുമെന്നതാണ് മുലയൂട്ടലിന്റെ പ്രധാന ഗുണമായി കണ്ടെത്തിയിട്ടുള്ളത്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും മുലയൂട്ടുന്നവര്‍ക്കേ ഈ ആനുകൂല്യം പ്രതീക്ഷിക്കേണ്ടതുള്ളൂ. മധ്യവയസ്സിലും വാര്‍ധക്യത്തിലും ഉണ്ടായേക്കാവുന്ന അസ്ഥികളുടെ ബലക്ഷയം ചെറുക്കാനും മുലയൂട്ടല്‍ സഹായിക്കും. പാലൂട്ടല്‍ തുടങ്ങുമ്പോള്‍ താല്‍ക്കാലികമായി കാത്സ്യത്തിന്റെ അഭാവം സ്ത്രീകളില്‍ ഉണ്ടാകുമെങ്കിലും പിന്നീട് അത് നികത്തപ്പെടുമെന്നും എല്ലുകളുടെ കരുത്ത് കൂടുമെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. മനോസംഘര്‍ഷം കുറയ്ക്കുമെന്നതാണ് മുലയൂട്ടലിന്റെ മറ്റൊരു പ്രധാന ഗുണം. മനോസംഘര്‍ഷം വഴിയുണ്ടാകുന്ന ഒട്ടേറെ രോഗങ്ങളില്‍ നിന്നും മുലയൂട്ടല്‍ മോചനം നല്‍കും. മുലയൂട്ടുമ്പോള്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നതാണ് ഇവിടെ ഗുണകരമാവുന്നത്. കൂടാതെ പ്രസവത്തിനുശേഷം ഗര്‍ഭപാത്രം സങ്കോചിക്കുന്നതിനും അതുവഴി പ്രസവാനന്തരം ഉണ്ടായേക്കാവുന്ന രക്തസ്രാവം ഇല്ലാതാക്കാനും ഓക്‌സിടോസിന്‍ സഹായിക്കുന്നു.

ഇനി ഇലഞ്ഞി കണ്ടാൽ അറിയില്ലെന്ന് പറയല്ലേ


ഇലഞ്ഞി


ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു വൃക്ഷമാണ്‌ ഇലഞ്ഞി (Mimosops Elengi [1]). ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടുകൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് ഇലഞ്ഞി. ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്. പൂക്കൾക്ക് ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുണ്ട്, കായ്കൾ 2 സെ. മി നീളവും 1 സെ.മി വീതിയുമുള്ളതാണ്. പഴുത്തുകഴിഞ്ഞാൽ മഞ്ഞയോ ചുവപ്പോ നിറത്തിൽ കാണുന്നു. പഴുത്ത ഇലഞ്ഞി കായകൾക്ക് ചവർപ്പു കലർന്ന മധുരമാണ്. പൂക്കൾ കുലകളായാണ്‌ ഉണ്ടാകുന്നതു്.[2] വീട്ടുവളപ്പിൽ നടാവുന്ന പൂമരമാണെന്ന് വരാഹമിഹിരൻ ബ്രഹ്മസംഹിതയിൽ പറഞ്ഞിട്ടുണ്ട്.[3] ഇതിന്റെ ഫലം മൂപ്പെത്താൻ 6 മുതൽ 8 മാസം വരെയെടുക്കും

ആ പ്രിക്കോട്ട് - നോക്കൂ


താളുകൾ

പല പല നാളുകൾ

പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി അരളി ച്ചെടിയുടെഇലതന്നടിയിൽ പൂമ്പാറ്റ തള...

പ്രീയപ്പെട്ടത്