നായർ വിശന്നു വലഞ്ഞു വരുമ്പോൾ
കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകേട്ടുകലമ്പിച്ചെന്ന
ങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം
കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ,
കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികൾ കിണ്ടികളൊക്കെയുടച്ചു,
ഉരലുവലിച്ചു കിണറ്റിൽ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു,
അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവന
പ്പുരയുടെ ചുറ്റും മണ്ടി നടന്നു.
വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍
ചത്തു കൊള്‍വതിനേതും കഴിവില്ല കാലനില്ല
മുത്തച്ഛന്‍ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീല
അഞ്ഞൂറു വയസ്സുല്ലോരപ്പൂപ്പന്മാരുമിപ്പോള്‍
കുഞ്ഞായിട്ടിരിക്കുന്നോ,രപ്പൂപ്പനവര്‍ക്കുണ്ട്
കഞ്ഞിക്കു വകയില്ല വീടുകളിലോരെടത്തും
കുഞ്ഞുങ്ങള്‍ക്കെട്ടുപത്തു പറയരികൊണ്ടു പോര .
പത്തു നൂറു പറ വെച്ചാല്‍ മുതുക്കന്മാര്‍ക്കതു കൊണ്ട-
ങ്ങത്രമാത്രം രണ്ടു വറ്റു വിളമ്പുമ്പോള്‍ എത്തുമെല്ലാം
പത്തുകോടി ജനമുണ്ട് പല്ലു പോയിട്ടൊരു വീട്ടില്‍
കൊത്തിവെച്ച പാവ പോലെ തിങ്ങിവിങ്ങിക്കിടക്കുന്നു
കണ്ണിലെ പോളകള്‍ കൂടി നരച്ചുള്ള നരന്മാര്‍ക്ക്
എണ്ണ മില്ലീ വണ്ണമുള്ള പെണ്ണുങ്ങള്‍ ക്കുമില്ലയെണ്ണം
വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍
കാരസ്കരഘൃതം ഗുല്‍ഗുലുതിക്തകം
ചേരുന്ന നെയ്കളുമെണ്ണപൊടികളും
സാരമായുള്ള ഗുളികയും കൈക്കൊണ്ടുചെ-
ന്നോരോവിധം പണം കൈക്കലാക്കീടുന്നു.
ഇലവച്ചങ്ങു നിരന്നു തുടങ്ങീ,
വലിയരിവച്ചു വെളുത്തൊരു ചോറും
പലപല കറിയും പഴവും നെയ്യും
നലമൊടു വളരെ വിളമ്പീടുന്നു.
വട്ടഞ്ചക്കര ചേർത്തുകലക്കി
ചട്ടം കൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടം പലവിധ
മിഷ്ടമറിഞ്ഞു കൊടുത്തീടുന്നു
വിളവിൽ പാതി നമുക്കു തരേണം,
മുളകു സമസ്തവുമേല്പ്പിക്കേണം;
തെങ്ങുകവുങ്ങുകൾ മാവും പ്ലാവും
എങ്ങുമെനിക്കിഹ കണ്ടെഴുതേണം;
മാടമ്പികളുടെ പദവികളൊന്നും,
കൂടുകയില്ലാ നമ്മുടെ നാട്ടിൽ;
വീടന്മാരും വിളവുകൾ നെല്ലുകൾ
വിത്തിലിരട്ടി നമുക്കുതരേണം;
നാട്ടിലിരിക്കും പട്ടന്മാരും,
നാലാക്കൊന്നു നമുക്കുതരേണം;
വീട്ടിലിരിക്കും നായന്മാർ പട
വില്ലും കുന്തവുമേന്തിച്ചൊല്ലും-
വേലയെടുത്തു പൊറുക്കണ
മെല്ലാനാളും പാർത്താ ദശമുഖഭവനേ;
കള്ളുകുടിക്കും നായന്മാർക്കിടി
കൊള്ളുന്താനുമതോർത്തീടേണം.
രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു
വ്യാജംനടിച്ചു സമസ്ത സാധുക്കളെ
തേജോവധംചെയ്തു വിത്തമാർജ്ജിച്ചുകൊ
ണ്ടാജീവനാന്തം കഴിക്കുന്നിതുചിലർ.
സർവ്വാധികാരിയെക്കണ്ടാൽ നമുക്കിന്നു
കാര്യങ്ങൾ സാധിക്ക വൈഷമ്യമായ്‌വരും.
നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു
നാണിയം നാട്ടിൽ നടത്താതിരിക്കണം.
ഉണ്ണണമെന്നും മുറങ്ങണമെന്നും,
പെണ്ണുങ്ങളൊടു രസിക്കണമെന്നും
കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു
വസ്തുവിചാരമൊരിക്കലുമില്ല.
നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു
കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ.
കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ
കൊണ്ടാലറിയുമതിനില്ല സംശയം.
കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ?
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം.
കനകംമൂലം കാമിനിമൂലം
കലഹം പലവിധമുലകിൽ സുലഭം.
തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ
പിള്ളയെടുത്തു തടുക്കേയുള്ളൂ.
വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.
ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ.
എലിയെപ്പോലെയിരിക്കുന്നവനൊരു
പുലിയെപ്പോലെ വരുന്നതു കാണാം.
നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന
മർക്കടാ നീയങ്ങു മാറിക്കിടാ ശഠാ
ദുർഘടസ്ഥാനത്തു വന്നു ശയിപ്പാൻ
നിനക്കെടാ തോന്നുവാൻ എന്തെടോ സംഗതി
നാട്ടിൽപ്രഭുക്കളെക്കണ്ടാലറിയാത്ത
കാട്ടിൽക്കിടക്കുന്ന മൂളിക്കുരങ്ങു നീ
No comments:
Post a Comment