കുട്ടികളുടെ വളർച്ചക്ക് വേണ്ട ഭക്ഷണങ്ങൾ
രമണൻ മലയാളം എന്നും പാടി നടക്കുന്ന ഈ പ്രണയ കാവ്യത്തിലെ പ്രധാന വരികൾ ശ്രദ്ധിക്കു..
വള്ളത്തോൾ നാരായണ മേനോന്റെ എന്റെ ഭാഷ എന്ന കവിത ശ്രദ്ധിക്കു.അമ്മിഞ്ഞപ്പാല് പോലെ ഹൃദ്യമായ ആ വരികളിൽ മാതൃഭാഷയോടുള്ള ഇഷ്ടം ആവോളമുണ്ട്. ഈ കവിത ചൊല്ലിയവർക്ക് ഒരിക്കലും മലയാളത്തെ മറക്കാൻ കഴിയില്ല. അമ്മയെ സ്നേഹിക്കുമ്പോലെ മലയാളത്തേയും നാം സ്നേഹിച്ചു പോകും... തീർച്ച ...
അമ്മതൻ അമ്മിഞ്ഞപ്പാല് നുകർന്നാലെ നമ്മൾക്ക മൃതം
അടിസ്ഥാന പോഷകങ്ങള്‍ക്ക് പുറമേ അമ്മിഞ്ഞപ്പാല്‍ കുഞ്ഞിന് നല്‍കുന്ന രോഗപ്രതിരോധ ശക്തി അപാരമാണ്. ജനിച്ച് ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുറഞ്ഞത് രണ്ടുവര്‍ഷം മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്
കുഞ്ഞിന് ഗുണകരമാവുമെങ്കില്‍ എത്രവിലകൂടിയ ടോണിക്ക് വാങ്ങിക്കൊടുക്കാനും അമ്മമാര്‍ തയ്യാറാകും. എന്നാല്‍ പ്രകൃതിദത്തമായ അമ്മിഞ്ഞപ്പാലിന്റെ എണ്ണമറ്റ ഗുണങ്ങള്‍ ഓര്‍ക്കുന്നവര്‍ എത്രപേരുണ്ട്? അടിസ്ഥാന പോഷകങ്ങള്‍ക്ക് പുറമേ അമ്മിഞ്ഞപ്പാല്‍ കുഞ്ഞിന് നല്‍കുന്ന രോഗപ്രതിരോധ ശക്തി അപാരമാണ്. ഇക്കാരണത്താലാണ് ജനിച്ച് ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. കുറഞ്ഞത് രണ്ടുവര്‍ഷം മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.
മുലപ്പാലിന്റെ രോഗപ്രതിരോധശക്തിയെക്കുറിച്ച് ചില വിവരങ്ങള്‍:
വയറ്റിളക്കം തടയും ചെവിരോഗം ചെറുക്കും
ജനിച്ച ഉടനെ മുലപ്പാല്‍ മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് വയറ്റിളക്കരോഗങ്ങള്‍ പിടിപെടുന്നത് കുറയുമെന്ന് ഒട്ടേറെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ ചെവിയിലെ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമാണ്. ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും അമ്മിഞ്ഞപ്പാലിന് കഴിവുണ്ട്. പ്രസവിച്ചയുടന്‍ അമ്മയുടെ ശരീരത്തിലുണ്ടാകുന്ന പാല്‍ കുഞ്ഞിന്റെ വയറിലെ സ്തരങ്ങളില്‍ ഒരു പ്രതിരോധപാളിയായി നിന്ന് രോഗാണുക്കളെ പ്രതിരോധിക്കുമെന്നാണ് കണ്ടെത്തല്‍. ഇതേരീതിയില്‍ ആദ്യമായുണ്ടാകുന്ന മുലപ്പാലിലെ ഘടകങ്ങള്‍ മൂക്കിലും തൊണ്ടയിലും പ്രതിരോധകവചം തീര്‍ക്കും.ഇമ്മ്യൂണോഗ്ലോബിന്‍-എ എന്ന ഘടകമാണ് ഇവിടെ രക്ഷകനായെത്തുന്നത്. കൃത്രിമപോഷണങ്ങള്‍ കഴിക്കുന്ന നവജാതശിശുക്കള്‍ക്ക് മുലപ്പാല്‍ കുടിക്കുന്നവരേക്കാള്‍ തടി കൂടിയിരിക്കാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇത് പിന്നീട് പൊണ്ണത്തടിയിലേക്ക് നയിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
രക്താര്‍ബുദം ചെറുക്കും
മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് രക്താര്‍ബുദ സാധ്യത കുറയുന്നുവെന്ന് ഒട്ടേറെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡി (ദോഷവസ്തുക്കളുടെ വീര്യം കെടുത്തുന്ന വസ്തു) കുട്ടിയുടെ ശരീരത്തില്‍ കൂടുതല്‍ പ്രതിരോധശക്തി നല്‍കുന്നുവെന്നാണ് അനുമാനം.
പ്രമേഹം അകറ്റും
ആറുമാസത്തിലധികം മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ടൈപ്പ് ഒന്ന് പ്രമേഹം (ഇന്‍സുലിന്‍ ഉദ്പാദനത്തിലെ കുറവുകൊണ്ടുണ്ടാകുന്നത്) വരാനുള്ള സാധ്യത കുറവാണ്. മൂന്നുമാസത്തില്‍ കുറഞ്ഞ കാലം മാത്രം മുലപ്പാല്‍ കുടിക്കുകയും തുടര്‍ന്ന് പശുവിന്‍ പാലിലേക്ക് മാറുകയും ചെയ്യുന്ന കുട്ടികള്‍ക്ക് രോഗസാധ്യത വര്‍ധിച്ചതായും തെളിഞ്ഞിട്ടുണ്ട്.
കൊളസ്‌ട്രോളും മെനിഞ്ചൈറ്റിസും
മുലപ്പാല്‍ പ്രതിരോധിക്കുന്ന മറ്റുരണ്ട് രോഗാവസ്ഥകളാണ് കൊളസ്‌ട്രോളും മെനിഞ്ചൈറ്റിസും (തലയോട്ടിയിലെ മെനിഞ്ചസിനെ ബാധിക്കുന്ന രോഗം) ഇവ കൂടാതെ രക്തത്തില്‍ ഉണ്ടാകുന്ന കടുത്ത അണുബാധകളെയും മുലപ്പാല്‍ ചെറുക്കും.
നവജാത ശിശുമരണം തടയുന്നു
നവജാത ശിശുക്കളെ സംബന്ധിച്ച് അപൂര്‍വമെങ്കിലും അപകടകരമായ അവസ്ഥയാണ് സിഡ്.ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലാണ് ഇത് സംഭവിക്കുന്നതായി കാണുന്നത്. മുലപ്പാല്‍ ഈ അപകടത്തെ ചെറുക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അലര്‍ജിയില്‍ നിന്ന് സുരക്ഷ
ആസ്ത്മ അടക്കമുള്ള അലര്‍ജി രോഗങ്ങള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്നുള്ള കാലത്തും അലര്‍ജിയെ പ്രതിരോധിക്കാന്‍ കഴിയും. പാരമ്പര്യമായി അലര്‍ജിയുള്ളവര്‍ക്കുപോലും മുലപ്പാലിലെ ഘടകങ്ങള്‍ പ്രതിരോധശക്തി നല്‍കും.
ബുദ്ധി ശക്തിക്ക്
കുട്ടികളുടെ ബുദ്ധിശക്തി പരിശോധിക്കുന്ന നിരവധി പരീക്ഷണങ്ങളില്‍ മുലപ്പാലിന്റെ സ്വാധീനം പ്രകടമായി കണ്ടെത്തിയിട്ടുണ്ട്. മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞുമായുള്ള വൈകാരികമായ ബന്ധവും ബുദ്ധിശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. പൊണ്ണത്തടിയെ പേടിക്കേണ്ട മുലപ്പാല്‍ മാത്രം കുടിക്കുകയും ആറുമാസത്തിനുശേഷവും തുടരുകയും ചെയ്യുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടി വരാനുള്ള സാധ്യത കുറയുമെന്ന് വ്യക്തമായിട്ടുണ്ട്. 61 പഠനങ്ങള്‍ ക്രോഡീകരിച്ച ശാസ്ത്രജ്ഞന്മാര്‍ 2005 ല്‍ ഇതുസംബന്ധിച്ച വിശദമായ പരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍
മുലയൂട്ടുന്ന അമ്മമാര്‍ ഒരു ദിവസം ശരാശരി 400 മുതല്‍ 600 കലോറിവരെ അധികമായി ചെലവഴിക്കുന്നുണ്ട്. അതിനനുസരിച്ച് അമ്മമാര്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും വേണം. എന്നാല്‍ കുട്ടികളെ മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്കും ഏറെ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ട്. സ്തനാര്‍ബുദവും ഗര്‍ഭാശയത്തിലെ അര്‍ബുദവും ചെറുക്കുമെന്നതാണ് മുലയൂട്ടലിന്റെ പ്രധാന ഗുണമായി കണ്ടെത്തിയിട്ടുള്ളത്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും മുലയൂട്ടുന്നവര്‍ക്കേ ഈ ആനുകൂല്യം പ്രതീക്ഷിക്കേണ്ടതുള്ളൂ. മധ്യവയസ്സിലും വാര്‍ധക്യത്തിലും ഉണ്ടായേക്കാവുന്ന അസ്ഥികളുടെ ബലക്ഷയം ചെറുക്കാനും മുലയൂട്ടല്‍ സഹായിക്കും. പാലൂട്ടല്‍ തുടങ്ങുമ്പോള്‍ താല്‍ക്കാലികമായി കാത്സ്യത്തിന്റെ അഭാവം സ്ത്രീകളില്‍ ഉണ്ടാകുമെങ്കിലും പിന്നീട് അത് നികത്തപ്പെടുമെന്നും എല്ലുകളുടെ കരുത്ത് കൂടുമെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. മനോസംഘര്‍ഷം കുറയ്ക്കുമെന്നതാണ് മുലയൂട്ടലിന്റെ മറ്റൊരു പ്രധാന ഗുണം. മനോസംഘര്‍ഷം വഴിയുണ്ടാകുന്ന ഒട്ടേറെ രോഗങ്ങളില്‍ നിന്നും മുലയൂട്ടല്‍ മോചനം നല്‍കും. മുലയൂട്ടുമ്പോള്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നതാണ് ഇവിടെ ഗുണകരമാവുന്നത്. കൂടാതെ പ്രസവത്തിനുശേഷം ഗര്‍ഭപാത്രം സങ്കോചിക്കുന്നതിനും അതുവഴി പ്രസവാനന്തരം ഉണ്ടായേക്കാവുന്ന രക്തസ്രാവം ഇല്ലാതാക്കാനും ഓക്‌സിടോസിന്‍ സഹായിക്കുന്നു.
ഇലഞ്ഞി
Subscribe to:
Posts (Atom)
താളുകൾ
പല പല നാളുകൾ
പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി അരളി ച്ചെടിയുടെഇലതന്നടിയിൽ പൂമ്പാറ്റ തള...
പ്രീയപ്പെട്ടത്
-
അമ്പിളി അമ്മാവൻ അന്തികത്തെത്തുകിൽ ചെമ്പക മെന്തു കൊടുക്കും അമ്മച്ചിയോടു പറഞ്ഞു ഞാൻ മാമന് കാപ്പി കൊടുക്കും അമ്പിളി അമ്മാവൻ അന്തികത്തെത്തു...
-
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോ...
-
പൂവുകൾ തോറും പാറിപ്പാറി പാറി നടക്കും പൂമ്പാറ്റേ പൂന്തേനുണ്ണാൻ നീ വരുമോ കുഞ്ഞിച്ചിറകുകൾ വീശാ മോ പൂന്തേനുണ്ട് രസിച്ചിടാം എന്നുടെ അരികിൽ ...

